Quantcast

ഇനി ഉപ്പിട്ട് വിസ്തരിച്ചൊരു കുളിയാവാം 

ശരീരത്തിലെ അമിതമായ എണ്ണമയം ഇല്ലാതാക്കാനും, വിയർപ്പു നാറ്റം പരിഹരിക്കാനും വെള്ളത്തിൽ ഉപ്പിട്ട് കുളിക്കുന്നത് സഹായിക്കും.

MediaOne Logo

Web Desk

  • Published:

    21 Oct 2018 12:58 PM GMT

ഇനി ഉപ്പിട്ട് വിസ്തരിച്ചൊരു കുളിയാവാം 
X

ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണമെന്നാണ് നാട്ടിലെ പറച്ചിൽ. കാരണം, വൃത്തിയുടെ ഒന്നാമത്തെ മാനദണ്ഡം കുളി തന്നെയാണ്. മാത്രമല്ല ശരീരത്തിന് ഉന്മേഷം നല്‍കുന്ന ഒന്നു കൂടിയാണത്. ചൂടു വെള്ളത്തിൽ കുളിക്കുന്നവരും, പച്ച വെള്ളത്തിൽ കുളിക്കുന്നവരും, വെള്ളത്തിൽ തെെലങ്ങളും ആയുർവേദ മരുന്നുകൾ ചേർത്തും, ഇങ്ങനെ തുടങ്ങി പല തരത്തിലുള്ള കുളി കുളിക്കുന്നവരുമുണ്ട്.

ഇത് പോലെയുള്ള ഒരു ആരോഗ്യ കുളിയാണ് ഉപ്പിട്ട കുളി. അതെ, സാക്ഷാല്‍ ഉപ്പ് തന്നെ. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട് ഈ ഉപ്പിട്ട കുളിക്ക്. ചര്‍മ്മത്തിന്‍റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും ലഭിക്കാൻ ഇത് ഉപകരിക്കും. കൂടാതെ, ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നത് പല തരത്തിലുള്ള ചര്‍മ്മ സൗന്ദര്യത്തിനും നല്ലതാണ്. സാധാരണ ഉപ്പോ അതല്ലങ്കിൽ ബാത്ത് സാള്‍ട്ടോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ഉപ്പിലടങ്ങിയിട്ടുള്ള മാഗ്നീഷ്യം, കാത്സ്യം, ബ്രോമെെഡ്, പൊട്ടാസ്യം എന്നീ ധാതുക്കൾ ശരീരത്തിലെ സുഷിരങ്ങൾ ആഗിരണം ചെയ്യുകയും ഇത് ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ചമ്മത്തിലുള്ള ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് സഹായകമാണ്.

ചര്‍മ്മത്തിലെ ചുളിവുകളും മറ്റും ചെറുക്കാന്‍ ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള എളുപ്പ വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ചര്‍മ്മത്തിന് തിളക്കവും ജീവനും ഇത് വഴി ലഭിക്കുന്നു. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുക വഴി ചര്‍മം അയഞ്ഞു തൂങ്ങുന്നത് തടയാനും ഇത് സഹായകമാണ്.

ശരീരത്തിലെ അമിതമായ എണ്ണമയം ഇല്ലാതാക്കാനും, വിയർപ്പു നാറ്റം പരിഹരിക്കാനും വെള്ളത്തിൽ ഉപ്പിട്ട് കുളിക്കുന്നത് സഹായിക്കും. വ്യായാമം ചെയ്തതിന് ശേഷമോ, ദീര്‍ഘമായ പുറം യാത്രക്ക് ശേഷമോ ചെറു ചുടുവെള്ളത്തിൽ ഉപ്പ് ചേർത്ത് കുളിക്കുന്നത് വളരെ ആരോഗ്യപ്രദമാണ്.

TAGS :

Next Story