Quantcast

പുകഞ്ഞ് തീരാനുള്ളതല്ല ജീവിതം.. ഇതാ പുകവലി നിര്‍ത്താനുള്ള എളുപ്പ വഴികള്‍

പുകവലിയില്‍ നിന്നും പെട്ടന്നുള്ള പിന്‍മാറ്റം തലവേദന, ഡിപ്രഷന്‍ പോലുള്ള അവസ്ഥകളിലേക്കും നമ്മെ ചെന്നെത്തിക്കും

MediaOne Logo

Web Desk

  • Published:

    23 Oct 2018 12:41 PM GMT

പുകഞ്ഞ് തീരാനുള്ളതല്ല ജീവിതം.. ഇതാ പുകവലി  നിര്‍ത്താനുള്ള എളുപ്പ വഴികള്‍
X

പുക വലിക്കുന്നവര്‍ക്ക് മാത്രമല്ല, വലിക്കുന്നവരുടെ പരിസരങ്ങളില്‍ നില്‍ക്കുന്നവരെ കൂടി രോഗബാതിതരാക്കുന്ന ഒരു മഹാ ദുശ്ശീലമാണ് പുകവലി. സിഗരറ്റില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന നിക്കേട്ടിന്‍ നമ്മെ പുകവലിക്ക് അടിമയാക്കുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള പല മാരക രോഗങ്ങളിലേക്കും നമ്മെ നയിക്കുന്നു. പുകവലി നിര്‍ത്താനായി പല മാര്‍ഗ്ഗങ്ങളും വിപണിയിലുണ്ടെങ്കിലും അത് പൂര്‍ണ്ണമായി ഫലം കണ്ടെന്ന് വരില്ല. പുകവലിയില്‍ നിന്നും പെട്ടന്നുള്ള പിന്‍മാറ്റം തലവേദന, ഡിപ്രഷന്‍ പോലുള്ള അവസ്ഥകളിലേക്കും നമ്മെ ചെന്നെത്തിക്കും. ആയതിനാല്‍ പുകവലി നിര്‍ത്താന്‍ താഴെ പറയുന്ന ഏഴ് മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുക.

  • പുകവലി നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തിരഞ്ഞെടുക്കുക.
  • കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും പുകവലി നിര്‍ത്തുകയാണെന്ന തീരുമാനം അറിയിക്കുക.
  • പുകയിലയുടെ സാമീപ്യമുള്ള സ്ഥലങ്ങളില്‍ നിന്നും പൂര്‍ണ്ണമായും അകലം പാലിക്കുക
  • ഉറക്കമില്ലായ്മ, അക്ഷമ, ഉല്‍കണ്ഠ, ഉത്സാഹമില്ലായ്മ, അമിത വിശപ്പ്, കുറഞ്ഞ ശ്രദ്ധ കേന്ദ്രം എന്നിവ പുകവലി നിര്‍ത്തുന്ന സാഹചര്യത്തില്‍ അനുഭവപ്പെടാം. അതിനെ മുന്നില്‍ കണ്ട് ജീവിത ശൈലിയില്‍ മാറ്റം വരുത്തുക.
  • പുകവലി നിര്‍ത്തിയ വ്യക്തികളുമായി സംസാരിക്കുക
  • അസാധ്യമായി ഒന്നുമില്ല എന്ന ആപ്ത വാക്യം മനസ്സില്‍ ഉറപ്പിക്കുക.
  • പുകവലിക്കാന്‍ തോനുമ്പോള്‍ ഒരു ച്യുയിംഗം ചവക്കുക. വ്യായാമം ചെയ്യുന്നതും പുകവലിയില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ സഹായിക്കും.

TAGS :

Next Story