ചിക്കന്‍ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
നല്ല ചിക്കന്‍ മൃദുവായിരിക്കും. അസ്ഥികള്‍ ഒടിയുന്ന വിധത്തിലായിരിക്കും അത് കാണപ്പെടുന്നത്
മലയാളികളെ സംബന്ധിച്ചിടത്തോളം ചിക്കന്‍ ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ചിക്കന്‍ വാങ്ങാത്ത കുടുംബങ്ങളുണ്ടാകില്ല. പണ്ട് കാലങ്ങളില്‍ നാടന്‍ കോഴിയെയാണ് പിടിച്ച കറിയാക്കിയിരുന്നെങ്കില്‍ ഇന്ന് ബ്രോയിലര്‍ ചിക്കനെയാണ് കൂടുതലിഷ്ടം. കടകളില്‍ നിന്നും ചിക്കന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
- നല്ല ചിക്കന്‍ മൃദുവായിരിക്കും. അസ്ഥികള്‍ ഒടിയുന്ന വിധത്തിലായിരിക്കും അത് കാണപ്പെടുന്നത്.
- ഗന്ധത്തിന് എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ ആ ചിക്കന്‍ വാങ്ങരുത്.
- ചിക്കന്‍ വാങ്ങുമ്പാള്‍ തൂവല്‍, രോമങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പുവരുത്തുക.
- വൃത്തിയുള്ള വെള്ളത്തില്‍ കഴുകുക. ഉപ്പോ, മഞ്ഞളോ ചേര്‍ത്ത് നന്നായി തിരുമ്മിക്കഴുകുക.
- മാംസം ഉറപ്പില്ലാത്തതും വലിയുന്നതുമാണെന്ന് കണ്ടാല്‍ പാകം ചെയ്യരുത്.
- ചിക്കന് ചുവപ്പുനിറമോ മറ്റോ കാണുന്നുണ്ടെങ്കില്‍ രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെന്ന് വേണം കരുതാന്‍.
- വറുത്ത ചിക്കന്‍ വീണ്ടും വറുക്കുമ്പോള്‍ അതിലെ മാംസം കരിയാം. അപ്പോഴുണ്ടാകുന്ന വസ്തു കാന്‍സറിന് കാരണമാകാം.
- പാചകം ചെയ്ത ചിക്കനില്‍ പിങ്ക് നിറം കണ്ടാല്‍ അത് വേണ്ടത്ര വെന്തിട്ടില്ലെന്ന് മനസിലാക്കാം
- അടപ്പുള്ള ഫുഡ് ഗ്രേസ് പാത്രങ്ങളില്‍ വേണം ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍.
ये à¤à¥€ पà¥�ें- കോഴി വില കുറഞ്ഞില്ല, ലൈവ് ചിക്കന് വില 115 മുതല്‍ 130 വരെ
Next Story
Adjust Story Font
16