കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇലുമ്പന്‍പുളി കഴിക്കുന്നവരാണോ ? ഇത് വായിക്കാതെ പോകരുത്...
ഇലുമ്പന്‍ പുളിക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുള്ള കഴിവുണ്ടോ? ശാസ്ത്രീയമായ അടിത്തറകള്‍ ഒന്നും ഇതിനില്ലെങ്കിലും എലികളില്‍ ഇലുമ്പൻപുളി ജ്യൂസ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതായി ഒരു പഠനമുണ്ട്.

ആയുര്‍വേദമെന്ന തരത്തില്‍ പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന എന്തിനേയും മരുന്ന് ആക്കരുതെന്ന് ഒരു സംഘം ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഇത്തരം തെറ്റായ ചികിത്സാരീതികള്‍ ചിലപ്പോള്‍ ജീവന് വരെ അപകടകരമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇലുമ്പന്‍പുളി കഴിച്ചാല്‍ മതിയെന്ന പ്രചരണങ്ങളിലെ അപകടാവസ്ഥ തുറന്നുകാട്ടുകയാണ് ഡോക്ടര്‍മാരായ ടി.എം ജമാലും ജിമ്മി മാത്യുവും.
ഇലുമ്പന്‍ പുളിക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുള്ള കഴിവുണ്ടോ? ശാസ്ത്രീയമായ അടിത്തറകള്‍ ഒന്നും ഇതിനില്ലെങ്കിലും എലികളില്‍ ഇലുമ്പൻപുളി ജ്യൂസ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതായി ഒരു പഠനമുണ്ട്. എന്നാല്‍ ഇലുമ്പന്‍പുളിയിലെ ഓക്സലേറ്റ് എന്ന ഘടകമാണ് പ്രശ്നക്കാരന്‍. മറ്റു പഴവര്‍ഗങ്ങളില്‍ ഉള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലാണ് ഇലുമ്പന്‍പുളിയില്‍ ഓക്സലേറ്റുള്ളത്. ഇത് വൃക്കകളെ തകരാറിലാക്കും. ഇലുമ്പന്‍പുളി ജ്യൂസ് കുടിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന ഓക്സലേറ്റിനെ പുറന്തള്ളുന്നത് വൃക്ക വഴിയാണ്. ഇങ്ങനെ പുറന്തള്ളുന്ന ഓക്സലേറ്റുകള്‍ വൃക്കയുടെ നാളികളില്‍ അടിഞ്ഞുകൂടുന്നതാണ് കിഡ്നിയുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നത്.
കൊളസ്ട്രോള്‍ ഒറ്റയടിക്ക് കുറക്കാന്‍ വേണ്ടി ഉയര്‍ന്ന അളവില്‍ ഇലുമ്പന്‍പുളി ജ്യൂസ് കഴിക്കുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. ഇതേസമയം, ചെറിയ അളവില്‍ പോലും സ്ഥിരമായി ഇലുമ്പന്‍പുളി ജ്യൂസ് കഴിച്ചാല്‍ വൃക്കയില്‍ ഓക്സലേറ്റ് കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതേസമയം, ഇലുമ്പന്‍പുളി ജ്യൂസ് കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന് തീര്‍ത്തുപറയുന്നുമില്ല ഡോക്ടര്‍മാര്‍. എത്ര അളവില്‍ കഴിക്കണം, ഇലുമ്പന്‍പുളിയിലെ ഏതു ഘടകമാണ് കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നത് എന്നതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തിടത്തോളം ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടെന്ന മുന്നറിയിപ്പാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.
Adjust Story Font
16