Quantcast

വാഴക്കൂമ്പിന്റെ ഗുണങ്ങള്‍ അറിഞ്ഞ് കഴിക്കൂ

വിറ്റാമിനുകളുടെ കലവറയാണിത്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും വാഴക്കൂമ്പിനുണ്ട്

MediaOne Logo

Web Desk

  • Published:

    2 Nov 2018 7:29 AM GMT

വാഴക്കൂമ്പിന്റെ ഗുണങ്ങള്‍ അറിഞ്ഞ് കഴിക്കൂ
X

വാഴയില്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. ഒരു വാഴ നട്ടാല്‍ ഇല മുതല്‍ തണ്ട് വരെ ഉപയോഗിക്കാം എന്നതാണ് ഗുണം. വാഴപ്പഴം, വാഴയില,വാഴപ്പിണ്ടി,വാഴക്കൂമ്പ് എന്നിങ്ങനെ വാഴയില്‍ ഉപയോഗയോഗ്യമല്ലാത്ത ഒന്നും തന്നെയില്ല. വാഴക്കൂമ്പിന്റെ കാര്യമെടുത്താല്‍ വിറ്റാമിനുകളുടെ കലവറയാണിത്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും വാഴക്കൂമ്പിനുണ്ട്.

വൈറ്റമിൻ എ , വൈറ്റമിൻ സി , വൈറ്റമിൻ ഇ , പൊട്ടാസ്യം , ഫൈബർ , നിരവധി ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത് . വാഴക്കൂമ്പ് കറി വച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ നല്ലതാണ് . കുട്ടികളിൽ കൂടുതൽ ആരോഗ്യം ലഭിക്കാൻ ഇതു സഹായിക്കുന്നു . പൊട്ടാസ്യത്തിന്റെ കലവറയാണ് എന്നതിനാൽ മാനസിക സമ്മർദ്ദങ്ങളെ ചെറുക്കനും വാഴക്കൂമ്പിനു കഴിയും . ഏറ്റവും പ്രധാനം ക്യാൻസറിനെ ചെറുക്കൻ വാഴക്കൂമ്പിനു ശക്തിയുണ്ട് എന്നതാണ് . ആന്റിഓക്സിഡന്റുകള്‍ പ്രധാനം ചെയ്യുന്നതിനാൽ ക്യാൻസറിനെ ചെറുക്കാനും അകാല വാർദ്ധക്യം തടയാനും ഭക്ഷണത്തോടൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള കറി ഉപയോഗിക്കുന്നത് ഏറെ സഹായിക്കുന്നു . രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവും വാഴക്കൂമ്പിനുണ്ട്. കുട്ടികളുടെ ഭക്ഷണത്തിൽ ആഴ്ചയിൽ ഒന്നെങ്കിലും വാഴക്കൂമ്പ് ഉൾപ്പെടുത്തുന്നതും നല്ലതാണ്.

TAGS :

Next Story