കാന്‍സറിന്റെ പ്രധാന കാരണക്കാരന്‍ മൊബൈല്‍ തന്നെയെന്ന് പഠനം
അമേരിക്കയുടെ ഫുഡ് ആന്റ് ട്രഗ് അഡ്മിനിസ്ട്രഷന് (യു.എസ്.എഫ്.ഡി.എ) ഡിപ്പാര്‍ട്ട്മെന്‍റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മൊബൈലിന്റെ അമിത ഉപയോഗം കാന്‍സറിനു കാരണമാകുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ഫുഡ് ആന്റ് ട്രഗ് അഡ്മിനിസ്ട്രഷന് (യു.എസ്.എഫ്.ഡി.എ) ഡിപ്പാര്‍ട്ട്മെന്‍റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ടുജി, ത്രീജി ജനറേഷന്‍ ഫോണുകളില്‍ ഹൈ ലെവല്‍ റേഡിയോ ഫ്രീക്വന്‍സി കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനം പറയുന്നു. ആണ്‍കുട്ടികളിലിത് മസ്തിഷ്ക മരണത്തിനു കാരണമാകുന്നുവെന്നതാണ് അവസാന റിപ്പോര്‍ട്ട്. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്‍റെ ഭാഗമായ യു.എസ് നാഷണല്‍ ടോക്സിക്കോളജിയാണ് (എന്‍.ടി.പി.) പഠനം ആരംഭിച്ചത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എല്ലാ ശരീരഭാഗങ്ങളിലും ഈ റേഡിയോ ഫ്രീക്വന്‍സി വ്യാപിച്ചതായി എന്‍.ടി.പി. സീനിയര്‍ സയന്‍റിസ്റ്റ് ജോണ്‍ ബുച്ചേര്‍ പറഞ്ഞു. മൊബൈലിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ആളുകള്‍ മനസ്സിലാക്കിയതിലും ഭീകരമാണ് തങ്ങളുടെ പഠനങ്ങളില്‍ തെളിഞ്ഞതെന്നും ബുച്ചേര്‍ പറയുന്നു.
Adjust Story Font
16