Quantcast

ആരോഗ്യത്തിന് ഹാനികരമാണ് ഈ ശീലങ്ങള്‍..

പ്രഭാത ഭക്ഷണം ഒരുകാരണവശാലും ഒഴിവാക്കരുത്..

MediaOne Logo

Web Desk

  • Published:

    7 Nov 2018 4:34 PM GMT

ആരോഗ്യത്തിന് ഹാനികരമാണ് ഈ ശീലങ്ങള്‍..
X

1) പ്രഭാതഭക്ഷണം കഴിക്കാന്‍ പലര്‍ക്കും സമയമില്ല. മിക്കവരും ഒന്നും കഴിക്കാതെ ഓടും സ്കൂളിലേക്കും കോളജിലേക്കും ജോലിസ്ഥലത്തേക്കുമെല്ലാം. തികച്ചും മോശം ശീലമാണിത്. കാരണം ഭക്ഷണങ്ങളില്‍ ഏറ്റവും പ്രധാനം രാവിലത്തെ ഭക്ഷണമാണ്. പ്രോട്ടീന്‍ അടങ്ങിയ നല്ല പ്രഭാത ഭക്ഷണം ആരോഗ്യത്തിന് നിര്‍ബന്ധമാണ്.

2) ദിവസം ഒന്നോ രണ്ടോ തവണ കാപ്പി കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ ക്രീം, സിറപ്പ് എന്നിവ ചേര്‍ത്ത് കാപ്പി കുടിച്ചാല്‍ കലോറി കൂടും. അതിനാല്‍ കാപ്പി ഒഴിവാക്കി വെള്ളം കുടിക്കുന്നതാണ് നല്ലത്.

3) ഉച്ചഭക്ഷണം വേഗത്തില്‍ കഴിച്ചുതീര്‍ക്കുന്നവരാണ് പലരും. എന്നാല്‍ സമയമെടുത്ത് ചവച്ചരച്ച് കഴിക്കുന്നതാണ് ശരിയായ രീതി

4) ചെരിപ്പുകള്‍ ധരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഹീലുള്ള ചെരുപ്പ് ധരിച്ച് മണിക്കൂറുകള്‍ നടക്കുന്നത് നല്ലതല്ല.

5) ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പല്ല് തേക്കാന്‍ പലര്‍ക്കും മടിയാണ്. ഇത് പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തെ ബാധിക്കും. മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റാനും മറക്കരുത്.

6) ഉറക്കമില്ലായ്മ നല്ല ശീലമേ അല്ല. ഉറക്കമില്ലായ്മ ചയാപചയത്തെ (മെറ്റബോളിസം) ബാധിക്കുമെന്നതിനാല്‍ പൊണ്ണത്തടിക്ക് കാരണമാകും.

7) ബോഡി ബില്‍ഡിങ് വ്യായാമം മാത്രം ചെയ്ത് മറ്റ് വ്യായാമങ്ങള്‍ ഒഴിവാക്കുന്നതും നല്ല ശീലമല്ല. നടത്തം, ഓട്ടം എന്നിവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് അനിവാര്യമാണ്.

8) മൂത്രം പിടിച്ചുവെയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. തോന്നുമ്പോള്‍ പോവണം. ഇല്ലെങ്കില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടാകും.

9) ലാപ്‍ടോപ്പോ ബാഗോ എന്നും ഒരേ തോളില്‍ ഇട്ടുനടക്കുന്നത് നല്ലതല്ല. രണ്ട് തോളിലും മാറിമാറി ഇടുന്നതാണ് നല്ലത്.

TAGS :

Next Story