Quantcast

ഇന്ത്യാക്കാരുടെ ഈന്തപ്പഴം വാളന്‍പുളിയുടെ അത്ഭുത ഗുണങ്ങള്‍

വാളന്‍പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. 

MediaOne Logo

Web Desk

  • Published:

    9 Nov 2018 7:42 AM GMT

ഇന്ത്യാക്കാരുടെ ഈന്തപ്പഴം വാളന്‍പുളിയുടെ അത്ഭുത ഗുണങ്ങള്‍
X

മലയാളികളുടെ കുട്ടിക്കാല ഓര്‍മ്മകള്‍ക്ക് വാളന്‍പുളിയുടെ പുളി കലര്‍ന്ന മധുരമുണ്ട്. പച്ച പുളിയും പഴുത്ത പുളിയും ഇതിനെക്കുറിച്ച് പറയുമ്പോള്‍ പലരുടെയും നാവില്‍ കൊതിയൂറും. വെറുതെ കഴിക്കാനും കറിയില്‍ രുചി കൂട്ടാനും മാത്രമല്ല നിരവധി അത്ഭുത ഗുണങ്ങള്‍ ഈ പുളിക്കുണ്ട്. ഇന്ത്യന്‍ ഈന്തപ്പഴമെന്നാണ് വാളന്‍പുളിയെ വിശേഷിപ്പിക്കുന്നത്.

വാളന്‍പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെയും ടോക്സിനുകളേയും പുറന്തള്ളുന്നതിന് പുളി സഹായിക്കുന്നു. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുടികൊഴിച്ചിലിനും പരിഹാരം നല്‍കും. പുളി പിഴിഞ്ഞ വെള്ളം തലയില്‍ തേച്ച് പിടിപ്പിക്കാം. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇവ സഹായിക്കും.

ദഹനശക്തി വര്‍ധിപ്പിക്കാന്‍ വാളന്‍പുളി ചേര്‍ത്ത ഭക്ഷണത്തിന് സാധിക്കും. കൂടാതെ വാതരോഗികള്‍ക്കും ഇത് ഉത്തമ ഔഷധമാണ്. വാതം, കഫം, പിത്തം എന്നിവക്കെതിരെ ഉപയോഗിക്കുന്നു. പുളിയില വെള്ളത്തില്‍ ചേര്‍ത്ത് ചൂടാക്കി ആ വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീരക്ഷീണം ഇല്ലാതാകും. പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ നീരുള്ള ഭാഗത്ത് ചൂടു പിടിപ്പിച്ചാല്‍ ശരീരത്തിലെ നീര് കുറയും.

TAGS :

Next Story