കുടവയര്‍ കുറയ്ക്കാം..
കുടവയര്‍ സൌന്ദര്യപ്രശ്നം മാത്രമല്ല ആരോഗ്യപ്രശ്നം കൂടിയാണ്
വയറിന് ചുറ്റും അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കുടവയറായി മാറുന്നത്. കുടവയര്‍ സൌന്ദര്യപ്രശ്നം മാത്രമല്ല, മറിച്ച് അനാരോഗ്യത്തിനും കാരണമാകുന്നു. അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കും. ഹൃദ്രോഗത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കും. മാനസിക പിരിമുറുക്കം കൂടുന്നതിനും കാരണമായേക്കാം.
കുടവയറുകള്‍ രണ്ട് തരത്തിലുണ്ട്. ആപ്പിളിന്റെ ആകൃതിയിലുള്ള കുടവയറും പിയര്‍ പഴത്തിന്റെ ആകൃതിയിലുള്ള കുടവയറും. ആപ്പിള്‍ കുടവയറുള്ളവര്‍ക്ക് അര ഭാഗത്തിന് മുകളിലായാണ് കൊഴുപ്പ് അടിഞ്ഞുകൂടുക. പിയര്‍ ഷെയ്പ്പില്‍ കുടവയര്‍ രൂപപ്പെടുന്നത് അരഭാഗത്താണ്.
* ജീവിതശൈലി തന്നെയാണ് വില്ലന്‍. ചിലതരം ഭക്ഷണങ്ങള്‍ കുടവയറിന് കാരണമാകുന്നു.
* കൊഴുപ്പും മധുരവുമടങ്ങിയ ഭക്ഷണം കുറയ്ക്കണം.
* വ്യായാമമില്ലായ്മയും പ്രശ്നമാണ്. അര മണിക്കൂറെങ്കിലും ദിവസവും നടക്കുകയോ ഓടുകയോ വേണം.
* സൈക്കിള്‍ ഓടിക്കുന്നത് കുടവയര്‍ കുറയാന്‍ നല്ലതാണ്. കൊഴുപ്പ് കുറച്ച് അടിവയറിലെ പേശികളെ ബലപ്പെടുത്താന്‍ സൈക്ലിങ് സഹായിക്കും.
* വണ്ണം കുറയ്ക്കാന്‍ സ്വയംചികിത്സ നല്ലതല്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.
Adjust Story Font
16