വെറുമൊരു ഐസ് ക്യൂബ് കൊണ്ട് ഇത്രയും ഗുണങ്ങളോ!
ചര്‍മ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താൽ മാത്രം മതി.
മുന്‍പത്തെ പോലെയല്ല ഇന്ന് സൌന്ദര്യ സംരക്ഷണത്തിന് വളരെ വലിയ വിലയും സമയം കൊടുക്കുന്നവരാണ് ഭുരിഭാഗം പേരും. വില കൂടിയ ക്രീമുകളും അതിന് വേണ്ടി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരാണ് മിക്കവരും. എന്നാല്‍ ഇങ്ങിനെ പണം ചെലവാക്കുന്നതിന് മുന്‍പ് ഇടയ്ക്കൊക്കെ വീട്ടിലെ ഫ്രിഡ്ജ് തുറന്നു നോക്കിയാല്‍ നിങ്ങളുടെ മുഖം തിളങ്ങാനുള്ള വഴി അവിടെ കാണാം. ഐസ് ക്യൂബുകൾ ഉപയോഗിച്ച് കൊണ്ട് തന്നെ നിങ്ങളുടെ മുഖം സുന്ദരമാക്കാം.ഇത് മാത്രമല്ല ഐസ് ക്യൂബ് കൊണ്ട് വേറെയും ഗുണങ്ങളുണ്ട്.
ചര്‍മ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താൽ മാത്രം മതി. ഐസ് ക്യൂബ് മസാജിങ് സ്ഥിരമാക്കാൻ ശ്രമിക്കണം. മുഖത്തെ ഇരുണ്ട നിറം മാറാൻ ഐസ് പാക്ക് മുഖത്ത് പതിവായി ഉപയോഗിക്കുക.
ഒരു കപ്പ് റോസ് വാട്ടറിലേക്ക് കുക്കുമ്പര്‍ ജ്യൂസ് കലർത്തുക. അൽപം നേരം തണുക്കാൻ വയ്ക്കുക.ശേഷം ഐസ് ക്യൂബ് പരുവത്തിലാകുമ്പോള്‍ കണ്ണിന് മുകളിൽ വയ്ക്കുക. കണ്ണിന് നല്ല തണുപ്പ് കിട്ടാൻ ഇത് നല്ലതാണ്. മുഖക്കുരു മാറാൻ ഐസ് ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടിൽ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകൾക്ക് കൂടുതൽ നിറം കിട്ടാനും ചുണ്ടുകൾ കൂടുതൽ മൃദുലമാകാനും സഹായിക്കും.
Adjust Story Font
16