വെറും ‘കറിവേപ്പില’യാക്കി കളയാനുള്ളതല്ല കറിവേപ്പില
പ്രമേഹം, ഹൃദ്രോഗം, അണുബാധ എന്നിവയെല്ലാം തടയാൻ കറിവേപ്പില സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്തർ പറയുന്നത്.
ഒന്നിനും ഉപകരിക്കാത്തതിനെ കുറിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന പദപ്രയോഗമാണ് ‘കറിവേപ്പില’. എന്നാല്‍ അങ്ങനെയങ്ങ് കറിവേപ്പിലയാക്കി കളയേണ്ട ചില്ലറക്കാരനല്ല സത്യത്തില്‍ കറിവേപ്പില. കറികൾക്ക് രുചിയും മണവും ലഭിക്കാൻ സർവ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. എന്നാല്‍, വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള കറിവേപ്പില, ഭക്ഷണാവശ്യങ്ങൾക്ക് പുറമെ ഔഷധമായും ഉപയോഗിക്കുന്നു. പ്രമേഹം, ഹൃദ്രോഗം, അണുബാധ എന്നിവയെല്ലാം തടയാൻ കറിവേപ്പില സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കറിവേപ്പില ഭക്ഷണത്തിന്റ ഭാഗമാക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കും. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവയെ നിയന്ത്രിക്കാൻ കറിവേപ്പിലയ്ക്കു കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് 45 ശതമാനം വരെ കുറയ്ക്കാൻ കറിവേപ്പിലയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
എട്ടു മുതൽ പത്തു വരെ കറിവേപ്പില ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുകയോ, അരച്ച് ജ്യൂസാക്കി കുടിക്കുകയോ ചെയ്യുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കും. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവർ, കറിവേപ്പില പതിവായി കഴിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്. കാരണം, മരുന്നും, കറിവേപ്പിലയും തുടർന്ന് കൊണ്ടുപോകുന്നത് ഒരുപക്ഷേ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കുറക്കുന്നതിന് വഴി വെച്ചേക്കാം.
ആന്റി ഓക്സിഡന്റുകളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ-സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന കറിവേപ്പില രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. മുടിയഴകിനും, മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില വളരേ ഉപകാരപ്രദമാണ്. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേയ്ക്കുന്നത് മുടി തഴച്ച് വളരാനും, അകാല നര ഇല്ലാതാക്കാനും സഹായിക്കും.
Adjust Story Font
16