Quantcast

ഇനി ഇഞ്ചി കടിക്കാന്‍ മടിക്കേണ്ടതില്ല; ഇഞ്ചിയുടെ ഔഷധ ​ഗുണങ്ങൾ

മാരകമായ ക്യാന്‍സര്‍ രോഗം തടയാൻ ഇഞ്ചി ഉപകരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    21 Nov 2018 12:53 PM GMT

ഇനി ഇഞ്ചി കടിക്കാന്‍ മടിക്കേണ്ടതില്ല; ഇഞ്ചിയുടെ ഔഷധ ​ഗുണങ്ങൾ
X

ഏവർക്കും സുപരിചിതമായ ഇഞ്ചി ശരീരത്തിന് എത്രത്തോളം ആരോഗ്യപ്രദമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും കലവറയാണ് ഇഞ്ചി. ഇഞ്ചി കഴിക്കുകയോ, അതിന്‍റെ നീര് എടുത്ത് കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിന് ഏറെ ആരോഗ്യപ്രദവും, രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉത്തമവുമാണ്.

മാരകമായ ക്യാന്‍സര്‍ രോഗം തടയാൻ ഇഞ്ചി ഉപകരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രവുമല്ല, കാന്‍സറിന് കാരണമാകുന്ന സെല്ലുകളെ ഇല്ലാതാക്കാനും ഇഞ്ചി ഉപയോഗം സഹായകമാണ്. ആന്‍റിറൽ, ആന്‍റി ഫംഗസ് ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഇഞ്ചി, പനി ജലദോഷം എന്നിവയ്ക്കുള്ള ഉത്തമ മരുന്നാണ്.

പ്രമേഹം നിയന്ത്രിക്കുന്നതിന് ഇഞ്ചിയുടെ ഉപയോഗം സഹായകരമാണ്. പ്രമേഹ രോഗികളില്‍, ഇഞ്ചി നീര് ഒരു ഗ്ലാസ് കുടിക്കുന്നതു വഴി രക്തത്തിലെ ഗ്ലൂക്കോസ് അളവ് താഴ്ത്തുന്നു. കൂടാതെ ദഹന പ്രശ്നങ്ങൾക്കും ഇഞ്ചി നല്ലതാണ്. ഇഞ്ചി നീരിൽ അടങ്ങിയിട്ടുള്ള വിവിധങ്ങളായ ധാതുക്കൾ ദഹന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്.

കൗമാരക്കാരിൽ കണ്ടു വരുന്ന മുഖകുരു പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ഇഞ്ചി ഉപകരിക്കും. പതിവായി ഇഞ്ചി നീര് ശീലമാക്കുന്നത് മുഖകുരുവിൽ നിന്നും മുക്തി നേടാൻ ഫലപ്രദമാണ്. ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ സഹായിക്കുക വഴി കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

TAGS :

Next Story