എള്ളോളമല്ല,കുന്നോളമുണ്ട് ചോളത്തിന്റെ ഗുണങ്ങള്‍
ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ ഇതില്‍ കൊഴുപ്പ് കുറവാണ്
കണ്ടാല്‍ തന്നാല്‍ ഇഷ്ടം തോന്നുന്ന ധാന്യവര്‍ഗമാണ് ചോളം. ഭംഗി മാത്രമല്ല ഗുണങ്ങളാല്‍ സമ്പന്നമാണ് ഓരോ ചോളവും. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ ഇതില്‍ കൊഴുപ്പ് കുറവാണ്. ഇത് മലബന്ധത്തെ തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. ഇതില്‍ കാര്‍ബ്യുറേറ്ററുകളും കലോറിയും അടങ്ങിയിരിക്കുന്നു. കൂടാതെ തടി കൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു ആഹാരവുമാണ് ചോളം.
ഡയബറ്റീസിന്റെ അപകടസാധ്യതകളെ ചോളം ഇല്ലാതാക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. ഗര്‍ഭിണികള്‍ക്കും ഏറെ ഗുണകരമാണ് ചോളം. ചോളം ഗര്‍ഭിണികളോട് ആഹാരത്തില്‍ ഉല്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ സാധാരമയായി നിര്‍ദ്ദേശിക്കാറുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് താഴ്ത്തുവാനും ചോളം സഹായിക്കുന്നു. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഹൃദയ സംബന്ധമായ രോഗങ്ങളെ നേരിടാനും ചോളം സഹായിക്കുന്നു.
ധാരാളം സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അസംസ്‌കൃത വസ്തുവായും ചോളം ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥകളെയും പ്രശനങ്ങളെയും ഇല്ലാതാക്കാന്‍ ഇത് ചര്‍മ്മത്തില്‍ പുരട്ടിയാല്‍ മതിയെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
Adjust Story Font
16