പേരമരവും പേരക്കയും; അറിയണം വീട്ടുമുറ്റത്തെ ഈ വൈദ്യനെ
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നതാണ് പഴഞ്ചൊല്ല്. പക്ഷേ, മുറ്റത്തെ പേരക്ക മരത്തിന്റെയും പേരക്കയുടെയും കാര്യത്തിലാണെങ്കില്‍ ഗുണമല്ലാത്തതൊന്നുമില്ലെന്നതാണ് വാസ്തവം.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നതാണ് പഴഞ്ചൊല്ല്. പക്ഷേ, മുറ്റത്തെ പേരക്ക മരത്തിന്റെ കാര്യത്തിലാണെങ്കില്‍ ഗുണമല്ലാത്തതൊന്നുമില്ലെന്നതാണ് വാസ്തവം. കാരണം, ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക. പേര ഇലയുടെ ഔഷധഗുണവും അങ്ങനെത്തന്നെ.
കണ്ടാല്‍ കുഞ്ഞനാണെങ്കിലും, ധാതുസമ്പത്തിന്റെ ഒരു പവര്‍ഹൗസ് എന്നുതന്നെ പേരയ്ക്കയെ വിശേഷിപ്പിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പേരക്കയുടെ ഗുണങ്ങള്‍:
- ഒരു വാഴപ്പഴം കഴിക്കുന്നതിന് തുല്യമാണ് പേരക്ക
- നാല് ഓറഞ്ച് കഴിക്കുന്നതിന് തുല്യമാണ് ഒരു പേരക്ക. ഓറഞ്ചിലുള്ളതുപോലെ വിറ്റാമിന്‍-സിയുടെ അളവ് പേരക്കയിലും ധാരാളമുണ്ട്.
- തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ പേരക്കയിലുണ്ട്
- രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴിയുന്ന പൊട്ടാസ്യവും പേരക്കയിലുണ്ട്
- ശരീരത്തില്‍ ജലത്തിന്റെ അളവ് സംരക്ഷിച്ചു നിര്‍ത്താന്‍ പേരക്കയ്ക്ക് കഴിവുണ്ട്.
- അണുബാധ തടയുന്നതിനും പേരക്ക വളരെ ഗുണം ചെയ്യുന്നുണ്ട്.
- കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പേരക്കക്ക് കഴിയും. പേരക്കയിലുള്ള ലൈസോപിന്‍, ക്വര്‍സിറ്റിന്‍, വിറ്റാമിന്‍-സി, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയാണ് അതിന് സഹായിക്കുന്നത്. ഗര്‍ഭാശ-സ്തനാര്‍ബുദങ്ങളെ തടയാനും പേരക്ക ഒരു ഔഷധമാണെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്
- നാര് ധാരാളം അടങ്ങിയ പഴമാണ് പേരക്ക. ദിനംപ്രതി കഴിക്കുന്ന നാരുള്ള ഭക്ഷണങ്ങളില്‍ 12 ശതമാനം പേരക്ക ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഡയബറ്റിക്കിനെ തടയാന്‍ ഇത് ഏറ്റവും ഗുണകരമാണ്. പഞ്ചസാരയുടെ അളവ് കുറക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
- ശരീരത്തിലെ പൊട്ടാസ്യത്തിന്റേയും സോഡിയത്തിന്റേയും അളവ് തുല്യമാക്കി നിര്‍ത്താന്‍ പേരക്കക്ക് കഴിയും.
- കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും പേരക്കയ്ക്ക് കഴിവുണ്ട്. ഹൃദയത്തെ സാരമായി ബാധിക്കുന്ന രോഗത്തെ ഇതുവഴി തടയാനാകും. നല്ല കൊളസ്‌ട്രോളിനെ ഉത്പാദിപ്പിക്കാനും പേരക്കയ്ക്ക് കഴിവുണ്ട്.
- കാരറ്റിന് തുല്യമാണ് പേരക്കയിലെ വിറ്റാമിന്‍ എ. വിറ്റാമിന്‍-എ പ്രദാനം ചെയ്യുന്നുവെന്നതുകൊണ്ട് കാഴ്ചശക്തിക്ക് ഏറ്റവും ഗുണകരമാണ് പേരക്കയെന്നാണ് വിലയിരുത്തപ്പെടുന്നത്. കാഴ്ച മങ്ങുന്നത് തടയാനും ഇതിന് കഴിയും.
- ഗര്‍ഭിണികള്‍ പേരക്ക കഴിക്കുന്നത് നവജാത ശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്. കുഞ്ഞിന് ന്യൂറോളജിയുമായി ബന്ധപ്പെട്ട താളപ്പിഴകള്‍ ഉണ്ടെങ്കില്‍ അത് തടയാനും പേരക്കയുടെ ഔഷധമൂല്യം സഹായിക്കും.
വീട്ടിലെ വൈദ്യനാണ് പേരമരം:
- പേരക്കമരത്തിന്റെ കായയും ഇലയും പല്ലുവേദനയ്ക്കുള്ള ഔഷധമാണ്.
- മോണയിലെ ബാക്ടീരിയ തടയാനും അണുബാധക്കെതിരെയും പേരഇല ഉപയോഗിക്കാം
- പേരയില ജ്യൂസ് അടിച്ച് വായ കഴുകുന്നത് മോണ രോഗത്തെ തടയാന്‍ ഫലപ്രദമാണ്.
- മസില്‍ വേദനയുള്ളവര്‍ പേരക്ക കഴിക്കുന്നത് നല്ലതാണ്. വേദനയ്ക്ക് ശമനം കിട്ടും. ഞരമ്പുകളും മസിലുകളും സംരക്ഷിക്കാന്‍ പേരക്കക്ക് കഴിവുണ്ട്.
- പേരക്കയിലടങ്ങിയ വിറ്റാമിന്‍ ബി-3, ബി-6 എന്നിവ രക്തചംക്രമണത്തെ പരിപോഷിപ്പിക്കുന്നു. ഇത് തലച്ചോറിന് ഗുണം ചെയ്യും
- പേരക്ക കഴിക്കുന്നവര്‍ക്ക് പൊണ്ണത്തടിക്കുറയ്ക്കാന്‍ പറ്റും. കാരണം പേരക്കയിലടങ്ങിയ പ്രോട്ടീന്‍, വിറ്റാമിന്‍, ഫൈബര്‍ എന്നിവ ദഹനപ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കുന്നു.
- ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളേക്കാള്‍ പഞ്ചസാരയുടെ അളവ് പേരക്കയില്‍ കുറവാണ്.
- പേരക്ക ഇലയിലടങ്ങിയ വിറ്റാമിന്‍-സിയും ഇരുമ്പ് സത്തും പകര്‍ച്ചവ്യാധികളെ തടയുന്നു
- പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയോ ചെയ്താല്‍ ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമുണ്ടാകും.
Next Story
Adjust Story Font
16