അമിത പിരിമുറുക്കം ഒഴിവാക്കാം
റിലാക്സേഷന്‍ ടെക്നിക്ക് പരീക്ഷിക്കാവുന്നതാണ്. ദീര്‍ഘമായി ശ്വാസം ഉള്ളിലെടുത്ത് മൂന്ന് സെക്കന്‍റ് പിടിച്ചുനിര്‍ത്തുക. എന്നിട്ട് ശ്വാസം പുറത്തേക്ക് കളയുക.
ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദം അനുഭവിക്കാത്തവരുണ്ടാവില്ല. ജോലിഭാരം, കുടുംബത്തിലെ പ്രശ്നങ്ങള്‍, അനാവശ്യമായ മത്സരം എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്. പിരിമുറുക്കത്തിന്‍റെ വ്യാപ്തി ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്.
പിരിമുറുക്കം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. വീട്ടിലെ ഉത്തരവാദിത്തത്തിനൊപ്പം ജോലിസ്ഥലത്തെ ടെന്‍ഷന്‍ കൂടിയാകുമ്പോള്‍ പലരിലും മാനസിക പിരിമുറുക്കം നിയന്ത്രണാതീതമാകുന്നു. ടെന്‍ഷനും സങ്കടങ്ങളും പങ്കുവെയ്ക്കാന്‍ അവസരമില്ലാതാകുന്നത് സ്ഥിതി ഗുരുതരമാക്കും. അണുകുടുംബങ്ങളില്‍ പലപ്പോഴും കുട്ടികളും ഈ പ്രശ്നം അനുഭവിക്കുന്നു.
നിയന്ത്രിക്കാനാകാത്ത ദേഷ്യവും സങ്കടവുമൊക്കെയാണ് മാനസിക പിരിമുറുക്കത്തിന്‍റെ ലക്ഷണങ്ങള്‍. ഹോര്‍മോണ്‍ വ്യതിയാനവും പിരിമുറുക്കത്തിന് കാരണമാകാം. എന്താണ് പ്രശ്നമെന്ന് സ്വയം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പരിഹാരവും എളുപ്പമാണ്. ഹോര്‍മോണ്‍ വ്യതിയാനം പോലുള്ള കാര്യങ്ങള്‍ക്ക് ചികിത്സ തന്നെ വേണ്ടിവരും.
കഠിന സമ്മര്‍ദ്ദത്തിലാണെങ്കില്‍ മാംസപേശികള്‍ വലിഞ്ഞുമുറുകിയിരിക്കും. ശ്വാസോച്ഛ്വാസം വേഗത്തിലാകും. ഈ അവസരത്തില്‍ റിലാക്സേഷന്‍ ടെക്നിക്ക് പരീക്ഷിക്കാവുന്നതാണ്. ദീര്‍ഘമായി ശ്വാസം ഉള്ളിലെടുത്ത് മൂന്ന് സെക്കന്‍റ് പിടിച്ചുനിര്‍ത്തുക. എന്നിട്ട് ശ്വാസം പുറത്തേക്ക് കളയുക. ഇത് പലതവണ ആവര്‍ത്തിച്ചാല്‍ പിരിമുറുക്കം കുറയും. ധ്യാനമോ യോഗയോ ഒക്കെ താല്‍പര്യമുള്ളവര്‍ക്ക് അതും പരീക്ഷിക്കാവുന്നതാണ്.
യാത്രകള്‍ പിരിമുറുക്കം കുറയ്ക്കാന്‍ നല്ലതാണ്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഇഷ്ടപ്പെട്ട സ്ഥലങ്ങളോ ആരാധനാലയങ്ങളോ സന്ദര്‍ശിക്കാം. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഹോബികള്‍ വളര്‍ത്തുക. കുറേകാര്യങ്ങള്‍ ചെയ്യാനുണ്ടാകുമ്പോള്‍ ടെന്‍ഷനടിക്കാതെ മുന്‍ഗണനാക്രമം നിശ്ചയിച്ച് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക. നിയന്ത്രണാതീതമാണ് സാഹചര്യം എന്ന് തോന്നിയാല്‍ മടിക്കാതെ മനോരോഗ വിദഗ്ധരെയോ കൌണ്‍സിലര്‍മാരെയോ കാണണം.
Adjust Story Font
16