Quantcast

മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വെള്ളത്തിന്റ കുറവ്, വ്യായാമക്കുറവ്, ചില മരുന്നുകള്‍, വയറ്റിലുണ്ടാകുന്ന ഗ്യാസ്, സ്‌ട്രെസ് തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2022-03-31 07:16:19.0

Published:

23 July 2019 6:04 AM GMT

മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
X

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. വയറ്റില്‍ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കില്‍ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആകെ തകിടം മറിയുകയും ചെയ്യും. മലബന്ധത്തിനു വിവിധതരം മരുന്നുകൾ വിപണിയിൽ ഉണ്ട്. എന്നാൽ മലവിസർജനം സാധാരണ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. അത് മരുന്നിന്റെ സഹായത്താൽ നടക്കേണ്ടതല്ല. അങ്ങനെ നടക്കുന്നുവെങ്കിൽ പിന്നെ മരുന്നില്ലാതെ വിസർജനം നടക്കാതെ വരും. ഇവിടെ മലബന്ധത്തിന്റെ കാരണങ്ങളും അതു മാറാനുള്ള 10 വഴികൾ പറയാം.

എന്തൊക്കെയാണ് മലബന്ധത്തിന് കാരണങ്ങൾ?

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വെള്ളത്തിന്റ കുറവ്, വ്യായാമക്കുറവ്, ചില മരുന്നുകള്‍, വയറ്റിലുണ്ടാകുന്ന ഗ്യാസ്, സ്‌ട്രെസ് തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.

മരുന്നില്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന മാർഗങ്ങൾ എന്തൊക്കെ?

ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിലാണ് മലബന്ധത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണ ശീലങ്ങളില്‍ നാം ഉണ്ടാക്കേണ്ട ചില മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ മാത്രമേ ഇത് മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ..

1.വെള്ളം കുടിക്കുക

കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ടെങ്കില്‍ ദിവസവും ഇടതടവില്ലാതെ വെള്ളം കുടിച്ചാല്‍ മതി ഇത് മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കി ഏത് ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ സോഡ പോലുള്ള പാനീയങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

2.നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക

നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മലബന്ധത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, കൂണുകൾ,ഹോള്‍ഗ്രെയിന്‍ സെറില്‍സ്, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, ഓട്സ്, പള്‍സസ് തുടങ്ങിയവയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു.

3.വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നവര്‍ക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ദിവസവും നടക്കുന്നതും ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതും എന്തുകൊണ്ടും മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

4.പഴം കഴിക്കണം

പഴം കഴിക്കുന്നതും ഇത്തരത്തില്‍ മലബന്ധമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എല്ലാർക്കും അറിയാം.എന്നാൽ പലരും പഴം എന്നും കഴിക്കാറില്ല.പഴം ഷുഗർ അധികം കൂട്ടാത്തതു കൊണ്ട് diabetic (പ്രമേഹ) രോഗികൾക്കു പോലും ഒട്ടും സംശയമില്ലാതെ തന്നെ പഴം കഴിക്കാവുന്നതാണ്.

5.ജീരകവെള്ളം

ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ്സ് ചൂട് ജീരകവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

6.ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് കൊണ്ട് നമുക്ക് മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതോ പച്ചക്കോ വേവിച്ചോ രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്ന ഒരാഴ്ച മുമ്പും ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു.

7.ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആപ്പിളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഒരു ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

8.ജിഞ്ചര്‍, മിന്റ്

ദഹനത്തെ ഏറെ സഹായിക്കുന്നതാണ് ഇഞ്ചിയും മിന്റും. ഇവ രണ്ടും രാവിലെ ജീര വെള്ളത്തിന്റെ കൂടെ കുടിച്ചു നോക്കൂ, മലബന്ധം അലട്ടില്ല.

9.നാരങ്ങ വെള്ളം

വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ ചേര്‍ത്ത ചൂട് വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും.

10.പ്രൂൺസ് / പ്ലം

ഉയർന്ന അളവിൽ നാരുകളും സോർബിറ്റോളും അടങ്ങിയ പ്ലം പ്രകൃതിദത്തമായ ഒരു ഫലമാണ്. ഇത് മലബന്ധമകറ്റാൻ വളരെ മികച്ചതാണ്. സോർബിറ്റോൾ എളുപ്പം ദഹിക്കാത്ത പ്രകൃതിദത്ത കാർബോഹൈഡ്രേറ്റാണ്. ഇത് കുടലിൽ നിന്നു ധാരാളം വെള്ളം ലഭ്യമാക്കി മലത്തെ മൃദുവാക്കുന്നു. വളരെ ഫലപ്രദമായ ഈ കാര്യങ്ങളില്‍ നിങ്ങൾ ഒരു മാസം ചെയ്തു നോക്കു എന്നിട്ടു മാത്രം മരുന്നിലേക്കു മാറു..!!

നോട്ട്: മനസിന്റെ പിരിമുറുക്കം മലബന്ധം ഉണ്ടാക്കും. അത് പറ്റുന്നത്രെയും ഒഴിവാക്കണം. മറ്റു അസുഖങ്ങളുടെ ലക്ഷണമായി മലബന്ധം വരാം (eg:കുടലിലെ കാൻസർ).ഇത്തരം അവസരങ്ങളിൽ മലബന്ധം മാറാൻ മരുന്ന് തീർച്ചയായും വേണം.

കടപ്പാട്: ഡോ.ഡാനിഷ് സലിം

TAGS :

Next Story