Quantcast

ലോകത്തിലെ ഏറ്റവും വില കൂടിയ തേൻ എവിടെ കിട്ടും..?, വില കേട്ടാൽ ഞെട്ടും!

തേൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും മറ്റ് ആരോഗ്യഗുണങ്ങൾ ധാരാളം നൽകുകയും ചെയ്യുന്നു

MediaOne Logo

Web Desk

  • Published:

    25 March 2021 9:38 AM GMT

ലോകത്തിലെ ഏറ്റവും വില കൂടിയ തേൻ എവിടെ കിട്ടും..?, വില കേട്ടാൽ ഞെട്ടും!
X

ഏറെ ആരോഗ്യപ്രദമായ ഭക്ഷ്യ പദാർത്ഥമാണ് തേൻ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും മറ്റ് ആരോഗ്യഗുണങ്ങൾ ധാരാളം നൽകുകയും ചെയ്യുന്നു. ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രിയപ്പെട്ട ഒന്നാണിത്. ലോകത്തിൽ ഏറ്റവും വില കൂടിയ തേൻ എവിടെക്കിട്ടും എന്ന് നിങ്ങൾക്കറിയാമോ?, അതിന് എന്ത് വിലയുണ്ടെന്നറിയാമോ?. ഈ തേൻ വാങ്ങണം, രുചി നോക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം തുർക്കിയിലെ സെന്റൗരി തേനാണ് ലോകത്തിലെ ഏറ്റവും വില കൂടിയ തേൻ. ഒരു കിലോഗ്രാമിന് 8.6 ലക്ഷം രൂപയാണ് ഇതിന്റെ വില. രുചിയുടെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും വിപണിയിൽ നിന്ന് ലഭിക്കുന്ന പരമ്പരാഗത തേനിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് സെന്റൗരി.

വർഷത്തിൽ ഒരിക്കൽ മാത്രം വിളവെടുക്കുന്നുവെന്ന പ്രത്യേകതയും സെന്റൗരി തേനിനുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 2,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെന്റൗരിയിലെ ഗുഹയിൽ നിന്നാണ് ഈ തേൻ ഉത്പാദിപ്പിക്കുന്നത്. അതിനാലാണ് സെന്റൗരി തേൻ എന്ന പേരും ലഭിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story