Quantcast

ഒന്നും ചെയ്യാൻ തോന്നുന്നില്ല.. എപ്പോഴും തളർച്ചയാണ്; പിടിപെട്ടോ അനീമിയ

എരിവും പുളിയും ഉപ്പുമുള്ള ഭക്ഷണങ്ങളോട് ബൈ പറയുന്നതാണ് നല്ലത്

MediaOne Logo

Web Desk

  • Published:

    2 Jan 2023 12:31 PM GMT

ഒന്നും ചെയ്യാൻ തോന്നുന്നില്ല.. എപ്പോഴും തളർച്ചയാണ്; പിടിപെട്ടോ അനീമിയ
X

ഒന്നും ചെയ്യാൻ കഴിയുന്നില്ല.. ഉന്മേഷം തീരെയില്ല, ഇടയ്ക്കിടെ തളർച്ചയുണ്ടാകുന്നു, ക്ഷീണം.. ഇത്തരം ലക്ഷണങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ. രക്തം പരിശോധിക്കാൻ സമയമായിരിക്കുന്നു എന്നാണ് അതിനർത്ഥം. ഈ ലക്ഷണങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോൾ തീർച്ചയായും ആദ്യം പരിശോധിക്കുക രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവായിരിക്കും. ഒരുപക്ഷേ, അനീമിയ ആകാം നിങ്ങളെ അലട്ടുന്ന പ്രശ്നം.

ചുവന്ന രക്താണുക്കളുടെ എണ്ണത്തിലോ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലൂടെയോ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അനീമിയ. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിന് ഇത് കാരണമാകും. വിവിധ ശാരീരിക ഘടകങ്ങൾ കാരണം സങ്കീർണമായേക്കാവുന്ന ഒരു രോഗമാണിത്. മറ്റ് രോഗങ്ങളുടെ പാർശ്വഫലമായും ഇതുണ്ടാകാം. സാധാരണയായി, വിറ്റാമിൻ ബി-12, ഫോളിക് ആസിഡ് അല്ലെങ്കിൽ ഇരുമ്പ് എന്നിവയുടെ കുറവാണ് വിളർച്ചയ്ക്ക് കാരണമാകുന്നതെന്ന് ഡോ. ഹർഷാദ് ജെയിൻ ബിഎഎംഎസ് പറയുന്നു. ജനിതക വൈകല്യങ്ങൾ അല്ലെങ്കിൽ എൻഡോക്രൈൻ ഡിസോർഡേഴ്സ് (ശരീരത്തിലെ ഹോർമോണുകളെ ബാധിക്കുന്ന ഒരു കൂട്ടം രോഗങ്ങൾ) എന്നിവയും അനീമിയയിലേക്ക് നയിച്ചേക്കാവുന്ന ഘടകങ്ങളാണ്.

ഭക്ഷണകാര്യത്തിൽ വേണം ശ്രദ്ധ

അനീമിയ തടയുന്നതിന് ഇരുമ്പ്, വിറ്റാമിൻ ബി -12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ചിപ്‌സ്, അച്ചാറുകൾ, മീൻ തുടങ്ങിയ എരിവും പുളിയും ഉപ്പുമുള്ള ഭക്ഷണങ്ങളോട് ബൈ പറയുന്നതാണ് നല്ലത്. മാതളനാരകം, നെല്ലിക്ക, ഓറഞ്ച്, അത്തിപ്പഴം, ആപ്പിൾ, ചീര, ബീറ്റ്റൂട്ട്, തക്കാളി, കാബേജ് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ അടങ്ങിയ പയറുവർഗ്ഗങ്ങൾ (ബ്രൗൺ റൈസ്, മൂങ്ങ, തുവര, മസൂർ പയർ) അല്ലെങ്കിൽ മാംസം (ചിക്കൻ, ആട്ടിറച്ചി), ഉലുവ, എള്ള്, മല്ലി തുടങ്ങിയ വിത്തുകളും അനീമിയ രോഗികൾക്ക് സഹായകമാണ്.

ആയുർവേദത്തിലുണ്ട് പരിഹാരം

അനീമിയ അകറ്റാൻ പ്രയോജനകരമായ വഴികൾ ആയുർവേദത്തിലുണ്ടെന്ന് ഡോ. ഹർഷാദ് ജെയിൻ പറയുന്നു. ചിറ്റമൃത്, തഴുതാമ തുടങ്ങിയ ആയുർവേദ ഔഷധങ്ങൾ ഗുണംചെയ്യും. മികച്ച ഫലം ലഭിക്കാൻ ഒരു ആയുർവേദ വിദഗ്ധനെ കണ്ട ശേഷം ഇവ ഉപയോഗിക്കണമെന്നും ഡോ.പറഞ്ഞു.

ഹീമോഗ്ലോബിൻ കൂട്ടാൻ ഈ പാനീയങ്ങൾ

മാതളനാരകം, നെല്ലിക്ക, ഓറഞ്ച്, അത്തിപ്പഴം, ആപ്പിൾ തുടങ്ങിയവയുടെ നീര് കുടിക്കുക. ചീര, ബീറ്റ്റൂട്ട്, തക്കാളി, കാബേജ് തുടങ്ങിയവ ജ്യൂസ് ആക്കിയോ അല്ലാതെയോ കഴിക്കാവുന്നതാണ്. ഇരുമ്പും പ്രധാന പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഉലുവ, എള്ള്, മല്ലി തുടങ്ങിയ വിത്തുകളും ജ്യൂസിൽ ഉൾപ്പെടുത്താം. ഉണങ്ങിയ പ്ലംസ് ജ്യൂസ് ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ ഏറെ സഹായകമാണ്. ചിറ്റമൃത് ജ്യൂസ് കുടിക്കുന്നതും ഗുണം ചെയ്യും.

TAGS :
Next Story