Quantcast

അഞ്ച് മണിക്കൂറിൽ താഴെയാണോ നിങ്ങളുടെ ഉറക്കം? എങ്കിൽ സൂക്ഷിക്കുക

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഡിമെൻഷ്യ തുടങ്ങിയവക്കും ഉറക്കക്കുറവ് കാരണമാകുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-20 12:55:20.0

Published:

20 Oct 2022 12:48 PM GMT

അഞ്ച് മണിക്കൂറിൽ താഴെയാണോ നിങ്ങളുടെ ഉറക്കം? എങ്കിൽ സൂക്ഷിക്കുക
X

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. എത്ര സമയം ഉറങ്ങുന്നു എന്നതും പ്രധാനമാണ്. അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ആരോഗ്യകമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

രാത്രിയിൽ അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഡിമെൻഷ്യ തുടങ്ങിയവക്കും ഉറക്കക്കുറവ് കാരണമാകുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഏഴ് മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് 40 ശതമാനം രോഗ സാധ്യത കൂടുതലാണ്.50 വയസിൽ താഴെയുള്ള അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നത് തുടർന്നുള്ള കാലയളവിൽ 25 ശതമാനം വരെ മരണ സാധ്യതയുണ്ടാക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ഉറക്കക്കുറവ് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയും മരണ സാധ്യതയും വർദ്ധിപ്പിക്കുന്നു. ആളുകൾ പ്രായമാകുമ്പോൾ, അവരുടെ ഉറക്ക ശീലങ്ങളും ഉറക്കത്തിന്റെ ഘടനയും മാറുന്നു. എന്നാലും, രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്ന് പഠനം പറയുന്നു. ഇതിന് മുകളിലോ താഴെയോ ഉള്ള ഉറക്കം മുമ്പ് വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകും.

1985 മുതൽ 1988 വരെ നടത്തിയ വൈറ്റ്ഹാൾ II കോഹോർട്ട് പഠനത്തിൽ നിന്ന് 50, 60, 70 വയസ് പ്രായമുള്ള 7,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യത്തിൽ ഉറക്കത്തിന്റെ പങ്ക് പഠനം വിശകലനം ചെയ്തു. 10,308 സർക്കാർ ഉദ്യോഗസ്ഥരുടെ ആരോഗ്യം പരിശോധിക്കുകയും ചെയ്തു. 35-നും 55-നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിൽ രണ്ട് പുരുഷന്മാരും മൂന്നിലൊന്ന് സ്ത്രീകളുമാണ് ഉള്ളത്. ഉറക്കത്തിന് മുൻപ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ മാറ്റി വക്കാനും ഉറക്കത്തിന് മുമ്പ് ഭക്ഷണം വലിയ അളവിൽ കഴിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി, ഒമ്പത് മണിക്കൂറോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ഉറക്കം ആരോഗ്യപ്രശ്നങ്ങളെ ബാധിക്കുമോ എന്നും ഗവേഷകർ വിലയിരുത്തി.

ഒരു വ്യക്തി ഉറക്കത്തിൽ ഇടയ്ക്കിടെ ശ്വാസോച്ഛ്വാസം നിർത്തുന്ന അവസ്ഥയായ കൂർക്കംവലി, സ്ലീപ് അപ്നിയ എന്നിവ നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും. ഉയർന്ന രക്തസമ്മർദ്ദം, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള ഒരു വ്യക്തിയുടെ അപകടസാധ്യതയും സ്ലീപ്പ് അപ്നിയ വർദ്ധിപ്പിക്കും. നിങ്ങൾ പലപ്പോഴും പകൽ സമയത്ത് ക്ഷീണിതനാണെങ്കിൽ, നിങ്ങൾ പഴയതുപോലെ ഉറങ്ങുന്നില്ലെങ്കിൽ, ഒരു ചെക്കപ്പിനായി ഡോക്ടറെ കാണുന്നത് നല്ല ആശയമാണെന്ന് എ.എ.എസ്.എം നിർദ്ദേശിക്കുന്നു.

TAGS :

Next Story