Quantcast

ജീവിതത്തില്‍ ആദ്യമായി പാസ്ത കഴിച്ചു; മുത്തശ്ശിയുടെ വീഡിയോ വൈറലാവുന്നു

പ്രായമായവരിൽ ചിലർ ഇത്തരം ഭക്ഷണങ്ങൾ രൂചിച്ചു നോക്കാറില്ല. രുചിച്ചു നോക്കിയാലും ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ഇവിടെയൊരു മുത്തശ്ശി ആദ്യമായി പാസ്ത കഴിക്കുകയും അത് വളരെ നന്നായിട്ടുണ്ടെന്ന് പറയുന്ന രംഗങ്ങളും കാണിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-14 13:11:54.0

Published:

14 Feb 2022 1:06 PM GMT

ജീവിതത്തില്‍ ആദ്യമായി പാസ്ത കഴിച്ചു; മുത്തശ്ശിയുടെ വീഡിയോ വൈറലാവുന്നു
X

കുഞ്ഞുങ്ങളെ പോലെയാണ് പ്രായമായവരും എന്ന് നമ്മൾ പറയാറുണ്ട്. അതിന് കാരണം അവരുടെ നിഷ്‌കളങ്കതയാണ്. കുഞ്ഞുങ്ങൾ ആദ്യമായി ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ. ഭക്ഷണത്തിലെ രുചി വ്യത്യാസം അവരുടെ മുഖത്ത് കാണുന്നത് നമ്മൾക്കെല്ലാം ഒരു കൗതുകമായിരിക്കും. ഇത്തരത്തിൽ 90 വയസ്സുള്ള മുത്തശ്ശി ആദ്യമായി പാസ്ത കഴിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പ്രായമായവരിൽ ചിലർ ഇത്തരം ഭക്ഷണങ്ങൾ രൂചിച്ചു നോക്കാറില്ല. രുചിച്ചു നോക്കിയാലും ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ഇവിടെയൊരു മുത്തശ്ശി ആദ്യമായി പാസ്ത കഴിക്കുകയും അത് വളരെ നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നു.

ഡാഷ് ഓഫ്ഡെലിഷ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പിൽ, സവാളയും വെളുത്തുള്ളി ചേർക്കാത്ത ക്രീം ചീര പാസ്തയാണ് താൻ ഉണ്ടാക്കിയതെന്ന് വ്‌ളോഗർ പരാമർശിക്കുന്നുണ്ട്.

തന്റെ പ്രായത്തിൽ പൊതുവെ ഭക്ഷണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇത്രയധികം ഉത്സാഹമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. നാനിക്ക് 90 വയസായി. പുതിയ കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും വളരേ ഉത്സാഹമാണ് തുടങ്ങിയവ അടിക്കുറിപ്പായി കാണാം. നിരവധി ലൈക്കുകളും കമെന്റുകളുമാണ് വീഡിയോക്ക് താഴെ വരുന്നത്.


TAGS :

Next Story