Quantcast

പുറം വേദനയെ അത്ര നിസ്സാരമായി കാണരുത്; അര്‍ബുദത്തിന്‍റെ ലക്ഷണമാകാം

25 ശതമാനം ശ്വാസകോശ അര്‍ബുദ രോഗികള്‍ക്കും പുറം വേദന രോഗലക്ഷണങ്ങളിലൊന്നാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    20 Aug 2023 1:35 PM

Published:

20 Aug 2023 1:32 PM

back pain
X

പലരും നേരിടുന്ന പ്രശ്നമാണ് പുറം വേദന. എന്തെങ്കിലും കഠിനമായ ജോലി ചെയ്യുമ്പോഴോ, ഭാരം ഉയർത്തുമ്പോഴോ, ശരിയായ രീതിയിൽ ഇരിക്കാത്തത് മൂലമോ പുറം വേ​ദന അനുഭവപ്പെടാറുണ്ട്. എന്തെങ്കിലും ഓയില്‍മെന്‍റ് ഉപയോ​ഗിച്ചോ, ചൂട് പിടിച്ചോ ആണ് ഈ വേദനയെ കൈകാര്യം ചെയ്യാറുള്ളത്. എന്നാല്‍ അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല പുറം വേദന. ഈ വേദന ചിലപ്പോള്‍ ശരീരത്തിലെ അര്‍ബുദ വളര്‍ച്ച മൂലം ഉണ്ടാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മറ്റു ഭാഗങ്ങളിലെ അര്‍ബുദം പുറത്തേക്ക് പടരുന്നതിനെ തുടര്‍ന്നാണ് വേദന ഉണ്ടാവാറുളളത്. സാധാരണയായി സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, വൻകുടൽ അര്‍ബുദം, വൃഷണസഞ്ചിയിലെ അര്‍ബുദം എന്നിവയാണ് ശരീരത്തിന്‍റെ പിന്‍ഭാഗത്തേക്ക് പടരാറുള്ളത്. ഇവയെല്ലാം നട്ടെല്ലിനോട് ചേര്‍ന്നു കിടക്കുന്നത് കൊണ്ടാണ് ഇത്.

25 ശതമാനം ശ്വാസകോശ അര്‍ബുദ രോഗികള്‍ക്കും പുറം വേദന രോഗലക്ഷണങ്ങളിലൊന്നാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശ്വാസകോശ അര്‍ബുദം എല്ലുകളിലേക്ക് വ്യാപിക്കുന്നത് നടുവേദനയുണ്ടാകാൻ കാരണമാകുന്നു. രാത്രിയിലെ വിയര്‍പ്പ്, വിറയൽ, പനി, മൂത്രാശയ പ്രശ്നം, വിശദീകരിക്കാനാവാത്ത ഭാരം കുറയൽ എന്നീ ലക്ഷണങ്ങൾ പുറം വേദനയോടൊപ്പം വന്നാല്‍ അത് ശ്വാസകോശത്തിലെ കാൻസർ മൂലമാകാം.

മറ്റു പുറം വേദനകളിൽ നിന്ന് വ്യത്യസ്തമായി അര്‍ബുദം മൂലമുള്ള പുറം വേദന വിട്ടുമാറാതെ തുടരും. ഇരിക്കുന്നതിന്‍റെ സ്ഥാനമോ ചലനമോ മാറ്റിയാലൊന്നും ഈ വേദന മാറില്ല. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയില്‍പ്പെട്ടാൽ ഉടനെ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തണം.

TAGS :
Next Story