Quantcast

അമിതവണ്ണം ശ്രദ്ധിക്കണം! കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്

കാൻസർ പിടിപെടുന്നത് കൂടുതലും യുവാക്കളിലാണെന്നാണ് കണ്ടെത്തൽ

MediaOne Logo

Web Desk

  • Updated:

    2022-05-01 14:10:29.0

Published:

1 May 2022 2:02 PM GMT

cancer, icmr, health, health news
X

അമിതവണ്ണമുള്ളതിന്റെ പേരിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ഇന്നേറെയാണ്. അമിതവണ്ണം കുറക്കാൻ വ്യായാമങ്ങളും പല തരം ചികിത്സയും തേടുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. എന്നാൽ അമിതവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ പലതരം രോഗങ്ങൾ നമ്മെ തേടി വരാനുള്ള സാധ്യത കൂടുതലാണ്. അതിൽ പ്രധാനപ്പെട്ടതാണ് കാൻസർ.

ശരീരത്തിൽ കൊഴുപ്പിന്റെ അളവ് ആവശ്യത്തിലധികമാവുന്ന രോഗാവസ്ഥയാണ് 'അമിതവണ്ണം'. അമിതവണ്ണം കാരണം കാൻസർ പിടിപെടുന്നത് കൂടുതലും യുവാക്കളിലാണെന്നാണ് കണ്ടെത്തൽ. ശരീരത്തിൽ കൊഴുപ്പ് കൂടുകയും അത് മൂലം പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ഇത്ശരീരത്തിൽ അസാധാരണമായ രീതിയിൽ കോശങ്ങൾ രൂപപ്പെടാനും വളരാനും കാരണമാവുന്നു. മാത്രമല്ല ഇങ്ങനെ കോശങ്ങൾ വളരുന്നത് ട്യൂമർ രൂപപ്പെടുന്നതിനും കാരണമാവുന്നു.

അധികമായി ഉണ്ടാവുന്നതും പ്രവർത്തനരഹിതമായ കൊഴുപ്പ് രക്തത്തിലെ ഇൻസുലിൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുന്നു. ഇത് ഡി എൻ എ തകരാറിലാക്കാനും പല തരം കാൻസറുകളിലേക്കും നയിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ, വൃക്കയിലെ കാൻസർ, ഗർഭാശയ കാൻസർ മുതലായവക്ക് സാധ്യത കൂടുതലാണ്.

ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് പ്രധാനം. കാൻസറിനു പുറമെ എല്ലുകൾക്ക് വരുന്ന തെയമാനം, ഹൃദയാഘാതം, രക്തസമ്മർദം തുടങ്ങിയവക്കും സാധ്യത കൂടുതലാണ്. ഭക്ഷണത്തിൽ കൊഴുപ്പ് കൂടുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുകയും തന്മൂലം പ്രമേഹം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് പൊണ്ണത്തടി കുറക്കുന്നതിനുള്ള ഏറ്റവും പ്രധാന മാർഗം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യുക. ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ മാത്രമേ കാൻസർ പോലുള്ള അസുഖങ്ങളിൽ നിന്ന് മോചനം നേടാൻ കഴിയുകയുള്ളൂ.

TAGS :

Next Story