Quantcast

മണവും രുചിയും മാത്രമല്ല,ഗുണവുമുണ്ട്: കായത്തിന്റെ പ്രത്യേകതകളറിയാം...

പ്രകൃതിദത്ത വിഷസംഹാരി ആണ് കായം

MediaOne Logo

Web Desk

  • Updated:

    2022-11-09 16:32:17.0

Published:

9 Nov 2022 4:26 PM GMT

മണവും രുചിയും മാത്രമല്ല,ഗുണവുമുണ്ട്: കായത്തിന്റെ പ്രത്യേകതകളറിയാം...
X

ഭക്ഷണത്തിന്റെ രുചിയും മണവും വർധിപ്പിക്കാൻ കായത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ഇന്ത്യൻ,ഇറാനിയൻ പാചകരീതികളിൽ കായത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. എന്നാൽ രുചിയും മണവും വർധിപ്പിക്കുന്നത് കൂടാതെ ധാരാളം ഗുണങ്ങളും കായത്തിനുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം...

ചർമത്തിന് തിളക്കമേകുന്നു...

പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകളും മറ്റും അകറ്റാൻ നല്ല മരുന്നാണ് കായം. റോസ് വാട്ടറിൽ കുറച്ച് കായം ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് മുഖക്കുരു അകറ്റാനും ഉപകരിക്കും.

ആർത്തവവേദനക്ക് പരിഹാരം

ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ആർത്തവദിനങ്ങളിലെ വേദന. തൈരിൽ കായവും ഉലുവയും ഉപ്പും ചേർത്ത് കഴിക്കുന്നത് വേദന ഒരു പരിധി വരെ അകറ്റും. രക്തയോട്ടം സുഗമമാക്കുന്നതിൽ കായത്തിന് പ്രധാന പങ്കു വഹിക്കുന്നത് കൊണ്ടു തന്നെ ഈ ദിവസങ്ങളിൽ വേദന ശമിപ്പിക്കുന്നതിനായി കായത്തിനെ ആശ്രയിക്കാം.

തലവേദനയ്ക്ക് പരിഹാരം

വെള്ളത്തിൽ ഒരു നുള്ള് കായം കലക്കി പല തവണയായി കുടിക്കുന്നത് തലവേദനക്ക് ഒരു പരിധി വരെ പരിഹാരമേകും.

പ്രകൃതിദത്ത വിഷസംഹാരി

ചെറിയ പ്രാണികളോ മറ്റോ കടിച്ചാൽ കായവും വെളുത്തുള്ളിയും ചതച്ച് പുരട്ടുന്നത് മുറിവിന് ശമനമേകും. പ്രകൃതിദത്ത വിഷസംഹാരി ആണ് കായം.

ഹെയർ കണ്ടീഷണർ പുറത്തു നിന്ന് വാങ്ങേണ്ട

വരണ്ട,പൊട്ടിയടർന്ന മുടിക്ക് ആരോഗ്യം നൽകാൻ ഏറെ ഫലപ്രദമായ ഒന്നാണ് കായം. തൈര്,ആൽമണ്ട് ഓയിൽ എന്നിവയ്‌ക്കൊപ്പം കുറച്ച് കായം ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും. ഈ മാസ്‌ക് ഇട്ട് ഒരു മണിക്കൂറിന് ശേഷം ഇളം ചൂട് വെള്ളമുപയോഗിച്ച് കഴുകി കളയണം.

TAGS :

Next Story