Quantcast

തുളസിയില കഴിച്ചാൽ ഈ രോഗങ്ങൾ പമ്പ കടക്കും ; അറിയാം തുളസിയിലയുടെ ഗുണങ്ങൾ

തുളസിയില ദഹനം മെച്ചപ്പെടുത്തുന്നതിനാൽ അമിതവണ്ണം കുറയ്ക്കാൻ അവ ഉപയോഗിക്കാം

MediaOne Logo

Web Desk

  • Published:

    18 Sep 2021 3:00 PM GMT

തുളസിയില കഴിച്ചാൽ ഈ രോഗങ്ങൾ പമ്പ കടക്കും ; അറിയാം തുളസിയിലയുടെ ഗുണങ്ങൾ
X

കേരളത്തിൽ സുലഭമായി തുളസിയില ലഭിക്കും. ആയൂർവേദത്തിൽ തുളസിയിലയുടെ സ്ഥാനം വള്ളരെ വലുതാണ്. ധാരാളം ഔഷുധ ഗുണങ്ങളാണ് തുളസിയിൽ അടങ്ങിയിരിക്കുന്നത്.

തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്ന പതിവ് മലയാളികൾക്കുണ്ട്. എന്നാൽ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉചിതമെന്ന് ആയൂർവ്വേദത്തിൽ പറയുന്നു. 4-5 തുളസിയില എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതിലൂടെ തുളസിയിലടങ്ങിയിരിക്കുന്ന ആന്റി മൈക്രോബയൽ , ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.

കുട്ടികളിലും മുതിർന്നവരിലുമുണ്ടാകുന്ന ചുമ, കഫക്കെട്ട് എന്നീ രോഗങ്ങൾക്ക് തുളസിയില നല്ലൊരു ഔഷധമാണ്. കൂടാതെ രോഗങ്ങൾ പിടിപ്പെടുന്നതിൽ നിന്ന് രക്ഷ നേടാനും സാധിക്കും.

തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. തുളസിയില ദഹനം മെച്ചപ്പെടുത്തുന്നതിനാൽ അമിതവണ്ണം കുറയ്ക്കാൻ അവ ഉപയോഗിക്കാം. കൂടാതെ പച്ചയ്ക്ക് ചവച്ചരയ്ക്കുന്നത് വായ്നാറ്റം അകറ്റാൻ ഉപകാരപ്രദവുമാണ്.

പനി, ജലദോഷം ശ്വാസമുട്ട് തുടങ്ങിയ രോഗങ്ങൾ വരുന്നത് തടയാൻ തുളസിയില ഉപയോഗിക്കാം.കൂടാെത വിറ്റാമിൻ K യുടെ കലവറയാണ് കൂടിയാണ് തുളസി.

TAGS :

Next Story