Quantcast

കോവിഡ് ബാധിച്ചാല്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരേ ലക്ഷണമാണോ ?

വാക്സിന്‍ എടുക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ് വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് വ്യത്യസ്ത ലക്ഷണങ്ങള്‍ കാണപ്പെടുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-20 15:27:34.0

Published:

20 Sep 2021 2:56 PM GMT

കോവിഡ് ബാധിച്ചാല്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരേ ലക്ഷണമാണോ ?
X

കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ നിങ്ങളുടെ രക്ഷകനാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ശരീരത്തിലെ വൈറസിന്റെ തീവ്രത കുറയ്ക്കാന്‍ അവ സഹായിക്കുന്നു. എന്നിരുന്നാലും, കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണ്ണമായ സംരക്ഷണം നല്‍കുന്നില്ല. രണ്ട് ഡോസ് വാക്‌സിനുകള്‍ എടുത്ത ആളുകള്‍ക്കും കൊറോണ വൈറസ് ബാധിച്ചേക്കാം.

കുത്തിവയ്പ് എടുക്കാത്ത വ്യക്തിയുടെ ലക്ഷണങ്ങളുടെ കാഠിന്യം പ്രവചിക്കാനാകില്ല. ഇത് സൗമ്യമായ അവസ്ഥയില്‍ നിന്ന് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയേക്കാം. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും കോവിഡ് പോസിറ്റീവ് ആയാല്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വാക്സിന്‍ എടുക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ് വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് വ്യത്യസ്ത ലക്ഷണങ്ങള്‍ കാണപ്പെടുന്നു. കോവിഡ് സിംപ്റ്റംസ് പഠനമനുസരിച്ച്, വൈറസ് ബാധിച്ച ആളുകളും വാക്‌സിന്‍ എടുത്ത ശേഷം കോവിഡ് ബാധിച്ച ആളുകളും അവരുടെ ലക്ഷണങ്ങള്‍ ഒരു ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തു. ഇതുപ്രകാരം, വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് സൗമ്യമായതോ മിതമായതോ ആയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. രോഗ തീവ്രതയ്ക്കുള്ള സാധ്യതയും കുറഞ്ഞു.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നതനുസരിച്ച്, കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണ്, പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ഒരു നിര്‍ണായക വഴിയാണ്. എന്നിരുന്നാലും, രോഗം തടയാന്‍ ഒരു വാക്‌സിനുകളും 100% ഫലപ്രദമല്ല. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ ചെയ്ത പലര്‍ക്കും രോഗം പിടിപെടാം. എന്നിരുന്നാലും, പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവര്‍ക്കും രോഗത്തിന്റെ കാഠിന്യം കുറയും എന്നതിന് തെളിവുകളുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അണുബാധ, ആശുപത്രിവാസം, മരണം എന്നിവയെല്ലാം വളരെ കുറവാണ്. കുത്തിവയ്പ് എടുക്കാത്ത ആളുകള്‍ രണ്ട് വാക്‌സിന്‍നും സ്വീകരിച്ച ആളുകളേക്കാള്‍ 11 മടങ്ങ് കൂടുതലായി കോവിഡ് മൂലം മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ്.

വാക്‌സിനെടുത്ത രോഗികളുടെ ലക്ഷണങ്ങള്‍

തലവേദന

പല കാരണങ്ങളാല്‍ നിങ്ങള്‍ക്ക് തലവേദന ഉണ്ടാകാം. എന്നിരുന്നാലും, കോവിഡ് വൈറസ് മൂലമുള്ള തലവേദന പൊതുവായ തലവേദനകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവ തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍, കോവിഡ് വൈറസ് മൂലമുള്ള തലവേദന കൂടുതല്‍ നേരം സ്ഥിരമായി നിലനില്‍ക്കും എന്നതാണ്.

മൂക്കൊലിപ്പ്

നിങ്ങള്‍ക്ക് കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെങ്കില്‍, സാധാരണ കോവിഡില്‍ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്ന മറ്റൊരു ലക്ഷണമാണ് മൂക്കൊലിപ്പ്. വിവിധ പഠനങ്ങള്‍ അനുസരിച്ച്, ഡെല്‍റ്റ വേരിയന്റിന്റെ കാര്യത്തില്‍ പോലും മൂക്കൊലിപ്പ് ഏറ്റവും സാധാരണമായ രോഗലക്ഷണമാണ്. ഈ ലക്ഷണം എല്ലാ പ്രായത്തിലുള്ളവരിലും കാണപ്പെടുന്നു.

തൊണ്ടവേദന

കോവിഡ് വൈറസിന്റെ മറ്റ് ലക്ഷണങ്ങളിലൊന്നാണ് തൊണ്ടവേദന. ഒരാള്‍ക്ക് തൊണ്ടയില്‍ വേദനയോ തൊണ്ട വരളുന്നതായോ അനുഭവപ്പെടാം. സംസാരിക്കാനും ഭക്ഷണം ഇറക്കാനും ഗ്രന്ഥികളിലെ വേദനയ്ക്കും ചുവപ്പിനും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളവരില്‍, തുടര്‍ച്ചയായ ചുമ എന്നത് നിസ്സാരമായി കാണേണ്ട ഒരു ലക്ഷണമല്ല.

തുമ്മല്‍

പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തശേഷം നിങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ അനുഭവിക്കുന്ന മറ്റൊരു ലക്ഷണമാണ് തുമ്മല്‍. ജലദോഷത്തിന്റെ ലക്ഷണമായി തുമ്മല്‍ തെറ്റിദ്ധരിക്കപ്പെടാം. മുന്‍പ് കോവിഡ് ബാധിച്ചവര്‍ക്ക് തുമ്മല്‍ എന്നത് വാക്‌സിനേഷന്റെ പാര്‍ശ്വഫലമായിരിക്കുമെന്ന് ചില മുന്‍കാല തെളിവുകള്‍ സൂചിപ്പിച്ചിട്ടുണ്ട്.

കുത്തിവയ്പ് എടുക്കാത്ത രോഗികളുടെ ലക്ഷണങ്ങള്‍

ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത ആളുകള്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍, കുത്തിവയ്പ് എടുത്ത ആളുകളില്‍ നിന്ന് അല്‍പം വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, പൊതുവായ ചില ലക്ഷണങ്ങള്‍ അതേപടി നിലനില്‍ക്കുന്നു. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥിരമായ ചുമ, ഗന്ധവും രുചിയും നഷ്ടപ്പെടല്‍, ക്ഷീണം, സന്ധി വേദന എന്നിവയാണ് അവ. ഈ സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമേ, ആളുകള്‍ക്ക് ശ്വാസംമുട്ടലും ഗന്ധം നഷ്ടപ്പെടുകയും ചെയ്യും. ലക്ഷണങ്ങള്‍ നിരീക്ഷിച്ചാല്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണം.

TAGS :

Next Story