വ്യായാമത്തിലൂടെ വയറ് കുറയ്ക്കാനാകുമോ...?
വയറു കുറക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്
വയറ് കുറക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. വയറ് കൂടിയതു കാരണം നല്ലൊരു ഡ്രസ്സ് ധരിക്കൻ പറ്റുന്നില്ല.. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല തുടങ്ങിയ വിഷമങ്ങളാണ് പലരേയും അലട്ടുന്നത്. എന്നാൽ വയറ് കുറക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്...
അബ് ഡോമിനൽ ഒബിസിറ്റി
വയറ് കുറക്കുക എന്നാൽ വയറിലെ കൊഴുപ്പ് കുറക്കുക എന്നതാണർത്ഥം. വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് അബ് ഡോമിനൽ ഒബിസിറ്റി. വയറു കൂടുന്നു എന്ന് മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് വഴിവെക്കുന്നു. ഈ അവസ്ഥ തടി കൂടിയവരിലും തടി കുറഞ്ഞവരിലും കാണപ്പെടുന്നു എന്നതാണ് പ്രധാനം.
വയറ് കൂടാനുള്ള കാരണങ്ങൾ
. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിൽ ഉപയോഗം കഴിഞ്ഞ് മിച്ചമുള്ളവ വയറിന്റെ ഭാഗത്തായി ശേഖരിക്കപ്പെടുന്നു. ആവശ്യമില്ലാത്ത കൊഴിപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നു എന്നതാണ് വയറ് കൂടുന്നതിന്റെ പ്രധാന കാരണം.
. ഓഫീസിലിരുന്നുള്ള ജോലികൾ അതിക്രമിച്ചു. ഊർജം എരിയിച്ചു കളയുന്ന തരത്തിലുള്ള കഠിനാധ്വാനമുള്ള ജോലികൾ ചെയ്യുന്നവർ ഇന്ന് കുറഞ്ഞു. ഇത്തരക്കാരുടെ ശരീരത്തിൽ എത്ര കഴിച്ചാലും ഊർജം മിച്ചം വരും.
. അമിത വണ്ണം വയറ് ചാടുന്നതിന് കാരണമാവുന്നു. തടി കുറഞ്ഞവർക്ക് താരതമ്യേന വയറ് ചാടൽ കുറവാണ്.
. മാറി മാറി വരുന്ന ലൈഫ് സ്റ്റൈൽ രീതികൾ.
. ഫാസ്റ്റ് ഫുഡ്. പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവയുടെ അമിത ഉപയോഗം.
വ്യായാമത്തിലൂടെ വയറ് കുറയുമോ...?
ഏതെങ്കിലും ഒന്നോ രണ്ടോ വ്യായാമം ചെയ്താൽ വയറു കുറയുമെന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്തിട്ടും വയറ് കുറയുന്നില്ലെന്ന് കണ്ടാൽ മറ്റു വ്യായാമങ്ങൾ ചെയ്യുന്നത് പതിവാണ്. എന്നാൽ വയറ് കുറയില്ലെന്ന് മാത്രമല്ല നടുവേദനയും മറ്റു ശാരീരിക അസ്വസ്ഥതകളും ഉണ്ടാവുന്നു.
അതായത് ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം വ്യായാമം ചെയ്ത് അവിടെയുള്ള കൊഴുപ്പ് കുറക്കുക എന്നത് മിഥ്യാ ധാരണായാണ്. ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങൾക്കുമായി വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ഉർജത്തിന്റെ ആവശ്യം കൂടും. ഇത് ഓവർ മെറ്റബോളിസം മെച്ചപ്പെടുത്താൻ കാരണമാവും. എന്നാല്‍ കൃത്യമായ വ്യയാമം ചെയ്യുന്നതിലൂടെ വയറ് ചാടുന്നത് കുറച്ചൊക്കെ തടയാൻ സാധിക്കുന്നു.
Adjust Story Font
16