Quantcast

നിങ്ങളുടെ കുഞ്ഞ് എപ്പോഴും ക്ഷീണിതനാണോ? രക്താർബുദത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ശരീരം നൽകുന്ന ചെറിയ ചില മുന്നറിയിപ്പുകളെ അവഗണിക്കാതിരുന്നാൽ ആർക്കും രക്താർബുദം തുടക്കത്തിലേ തിരിച്ചറിയാനാകും

MediaOne Logo

Web Desk

  • Updated:

    2022-10-21 14:09:05.0

Published:

21 Oct 2022 1:40 PM GMT

നിങ്ങളുടെ കുഞ്ഞ് എപ്പോഴും ക്ഷീണിതനാണോ? രക്താർബുദത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
X

നിങ്ങളുടെ കുട്ടിക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? അല്ലെങ്കിൽ കളിക്കുമ്പോൾ പെട്ടന്ന് തളർച്ച അനുഭവപ്പെടുന്നുണ്ടോ ഉണ്ടെങ്കിൽ കുട്ടിയുടെ കാര്യത്തിൽ അൽപം ശ്രദ്ധക്കൂടുതൽ വേണം. ലോകമെമ്പാടുമായി ഓരോ വർഷവും ഏകദേശം രണ്ടു ലക്ഷത്തിലേറെ കുട്ടികൾ കാൻസർ ബാധികരാണെന്നാണ് കണ്ടെത്തൽ. കുട്ടികളിൽ വരുന്ന രക്താർബുദമാണ്ഇതിൽ മുന്നിൽ നിൽക്കുന്നത്.

അർബുദത്തിന്റെ ചികിത്സയോളം പ്രാധാന്യം എത്രത്തോളം നേരത്തെ കണ്ടെത്താനാകുന്നു എന്നതിനുമുണ്ട്. പലപ്പോഴും നേരത്തെ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് ലുക്കീമിയ അഥവാ രക്താർബുദത്തിനെ മാരകമാക്കുന്നത്. ശരീരം നൽകുന്ന ചെറിയ ചില മുന്നറിയിപ്പുകളെ അവഗണിക്കാതിരുന്നാൽ ആർക്കും രക്താർബുദം തുടക്കത്തിലേ തിരിച്ചറിയാനാകും.

എന്താണ് രക്താർബുദം?

അസ്ഥി മജ്ജ ഉൾപ്പെടെയുള്ള രക്തം ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ബാധിക്കുന്ന കാൻസറാണ് രക്താർബുദം. ശ്വേത രക്താണുക്കൾ അതായത് വെളുത്ത രക്താണുക്കൾ രക്തക്കുഴലുകളിലൂടെ സഞ്ചരിച്ച് പെട്ടന്ന് പെരുകുന്നതോടെ ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങൾ കുറയുകയും ശരീരത്തിൽ അണുബാധക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വെളുത്ത രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ കുട്ടികളിൽ അതിവേഗം വളരുന്ന രക്താർബുദത്തിന്റെ ലക്ഷണങ്ങൾ നേരത്തെ പ്രത്യക്ഷപ്പെടാം.

സാധാരണയായി കാണുന്ന ലക്ഷണങ്ങൾ

കുട്ടികളിൽ നിരന്തരമുള്ള പനിയും അണുബാധയും


ഇടയ്ക്കിടെ വരുന്ന പനി വളരെയേറെ ശ്രദ്ധിക്കണം. രക്താർബുദത്തിന്റെ ലക്ഷണമായിരിക്കാമിത്. രോഗം ബാധിച്ചതിനു ശേഷം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. അതുപോലെ ശരീരത്തിൽ ഇടയ്ക്കിടെ അണുബാധ ഉണ്ടാകുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. രക്തത്തിലെ വെളുത്തരക്താണുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ അടിക്കടി അണുബാധ ഉണ്ടാകുന്നത്.

കുട്ടികളിൽ കാണുന്ന അനീമിയ


കുട്ടികളില്‍ ഏറ്റവും സർവസാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് രക്തക്കുറവ് അഥവാ അനീമിയ. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് അനീമിയയാണെന്ന് പറയുക. പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഒരു രോഗമാണിത്.

കൂടാതെ ലുക്കീമിയ ഉള്ളവരിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളർച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കിൽ ഡോക്ടറെ കണ്ടു പരിശോധിക്കുക തന്നെ വേണം. ചിലർക്ക് ശ്വാസതടസവും അനുഭവപ്പെടാറുണ്ട്. ലുക്കീമിയ പിടിപെടുന്നവരിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോൾ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കിൽക്കൂടി രക്തം വരാനും ചർമത്തിൽ ചുവന്നപാടുകൾ ഉണ്ടാകാറുമുണ്ട്.

അമിതമായ ക്ഷീണം,തളർച്ച, ബലഹീനത


കുട്ടിക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അവർക്കിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ പോലും അവർക്ക് തളർച്ച അനുഭവപ്പെടുന്നുണ്ട് എങ്കിൽ അല്ലെങ്കിൽ അവർക്ക് വിരസത അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഇത് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതിന്റെ ലക്ഷണമാകാം. കൂടാതെ എപ്പോഴും ബലഹീനത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടൻ വൈദ്യ പരിശോധന നടത്തേണ്ടതായുണ്ട്.

ശ്വാസതടസം,മോണയിൽ രക്തസ്രാവം


ഇടയ്ക്കിടെയോ തുടർച്ചയായോ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ മോണയിലെ പ്രശ്നങ്ങൾ, ശരീരഭാരം കുറയൽ, നീർവീക്കം, സന്ധി വേദന, മലബന്ധം, തലവേദന, സ്ഥിരമായ ഛർദ്ദി എന്നിവയും ശ്രദ്ധിക്കണം.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ രോഗം പിടിപെട്ടതായി കരുതേണ്ടതില്ല. എന്നാൽ, ഈ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടുകയും ആവശ്യമായ രക്തപരിശോധനകൾ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാൽ രക്താർബുദം പൂർണമായും ചികിൽസിച്ച് ഭേദമാക്കാം. രക്തവും മജ്ജയും എടുത്തു പരിശോധിക്കുന്നതാണ് ആദ്യ പടി. കൂടുതൽ വ്യക്തതയ്ക്ക് ജനിതക പരിശോധനയും ഇമ്മ്യൂണോളജിക്കൽ (പ്രതിരോധ) ടെസ്റ്റുകളും നിർദേശിക്കാറുണ്ട്. ഈ പരിശോധനകൾ ലളിതവും ചെലവു കുറഞ്ഞതുമാണ്. നൂതനമായ ഈ പരിശോധനകൾക്കുള്ള സംവിധാനങ്ങൾ ഇന്ന് കേരളത്തിലും ലഭ്യമാണ്.

TAGS :

Next Story