Quantcast

'നല്ല നടത്ത'ത്തിനായി ഈ പിഴവുകൾ ഒഴിവാക്കാം...

നമ്മൾപോലും ചിന്തിക്കാത്ത ചെറിയ പിഴവുകളാവും പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുക

MediaOne Logo

Web Desk

  • Updated:

    2022-08-17 14:05:36.0

Published:

17 Aug 2022 1:09 PM GMT

നല്ല നടത്തത്തിനായി ഈ പിഴവുകൾ ഒഴിവാക്കാം...
X

ജീവിതത്തിലെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ നടത്തം ഒരു ഭാരമായി കാണുന്നവരാണ് ഭൂരിഭാഗം പേരും. വീട്ടിൽ നിന്ന് തൊട്ടടുത്തേക്ക് പോകാന്‍പോലും വാഹനത്തെ ആശ്രക്കുന്നവരാണ് മിക്കവരും. നടത്തമെന്നത് ഇന്ന് വെറും വ്യായാമ മാർഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യായാമമാണെങ്കിൽ കൂടി നടത്തം തന്നെ പലവിധമുണ്ടെന്നാണ് പുതിയ കണ്ടുപിടിത്തങ്ങൾ പറയുന്നത്. പലർക്കും നന്നായി നടക്കാനറിയില്ലെന്നും പഠനങ്ങൾ പറയുന്നു. നടത്തത്തിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. നമ്മൾപോലും ചിന്തിക്കാത്ത ചെറിയ പിഴവുകളാവും പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുക. എന്താണ് നടത്തമെന്നും എങ്ങനെ നന്നായി നടക്കാമെന്നും അതിലെ പിഴവുകളും എന്തൊക്കെയാണെന്ന് നോക്കാം..

  • ചെരുപ്പ് തെരഞ്ഞെടുക്കുന്നത് മുതൽ തന്നെ ശ്രദ്ധവേണം. ഉയർന്ന ഹീൽസുള്ള ചെരുപ്പുകൾ ഒഴിവാക്കുക. ഇത് ആയാസകരമായ നടത്തത്തെ തടസപ്പെടുത്തുന്നു. ഏത് ചെരുപ്പ് വാങ്ങുമ്പോഴും നമ്മുടെ കാലിന് ഫിറ്റാകുന്നതാണോ എന്ന് ഉറപ്പുവരുത്തുക. ശരിയായ രീതിയിൽ പാകമല്ലാത്ത ചെരുപ്പുകൾ നടത്തത്തിന്റെ ആയാസത്തെ ബാധിക്കും. കാൽവിരലുകൾക്ക് അനായാസം ചലിക്കാൻ ചെരുപ്പിൽ ഇടമുണ്ടാകണം. അല്ലാത്ത ചെരിപ്പുകൾ ഒഴിവാക്കുക.

  • എല്ലാ ദിവസവും ഒരേ റൂട്ടിൽ പോകുകയാണെങ്കിൽ ബോറടിക്കുകയും നടത്തത്തിൽ താൽപ്പര്യം നഷ്ടപ്പെടുകയും ചെയ്യും. സ്ഥിരമായി ഒരേ വഴി പോവാതെ വ്യത്യസ്ഥമായ വഴികൾ നടത്തത്തിനായി നടത്തത്തിനായി തെരഞ്ഞെടുക്കുക. ഇത് യാത്ര ആയാസമാക്കുക മാത്രമല്ല പേശികൾക്കും സന്ധികൾക്കും കാര്യമായ മാറ്റം വരികയും ചെയ്യുന്നു.
  • അൽപ്പം പാട്ടൊക്കെ കേള്‍ക്കുമ്പോൾ എന്തും എളുപ്പമായി തോന്നും. നടക്കുമ്പോഴും അൽപ്പം പാട്ടൊക്കൊ കേൾക്കാം. അധിക ശബ്ദമില്ലാതെ പാട്ടു കേട്ടുകൊണ്ട് നടക്കാൻ ശ്രമിക്കുക.

  • ഒരിടവേള കിട്ടിയാൽ ഫോണിലേക്കു തിരിയുന്നവരാണ് നമ്മൾ. അത് നടത്തത്തിൽ ഒഴിവാക്കുക. നടക്കുന്നതിനിടെ ഫോണിൽ കളിച്ചുകൊണ്ടിരിക്കെ അപകടങ്ങൾ പറ്റിയവരുടെ എണ്ണം 2004ന് ശേഷം ഇരിട്ടയാണെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്.
  • ദിവസം മുഴുവനും കമ്പ്യൂട്ടറിൽ ഇരുന്ന് ശീലിച്ചവർ മിക്കപ്പോഴും താഴേക്ക് നോക്കിയായിരിക്കും നടക്കുന്നത്. എന്നാൽ നിങ്ങളുടെ നടത്തത്തിൽ അത് കൊണ്ടുവരരുത്. എപ്പോഴും തലയുയർത്തി നിവർന്നു നടക്കാൻ ശ്രദ്ധിക്കുക.
  • വളരെ ഇറുകിയതും ഭാരമുള്ളതുമായ വസ്ത്രങ്ങൾ നിങ്ങളുടെ നടത്തം അരോചകമാക്കും. വസ്ത്രങ്ങൾ അയഞ്ഞതും സുഖകരവും ശ്വസിക്കാൻ കഴിയുന്നതുമായിരിക്കണം. ഇത് എളുപ്പത്തിൽ നടക്കാൻ സഹായിക്കും. ഒരുപാട് അയഞ്ഞ വസ്ത്രങ്ങളും ധരിക്കാതിരിക്കുക. കാലാവസ്ഥക്കനുസരിച്ച് വസ്ത്രങ്ങളും തെരഞ്ഞെടുക്കുക. മഴക്കാലമാണെങ്കിൽ മഴക്കോട്ട് എടുക്കുക, കനത്ത വേനലാണെങ്കിൽ തൊപ്പികൾ, സൺഗ്ലാസ്, സൺസ്‌ക്രീൻ എന്നിവ മറക്കരുത്.
  • വെള്ളം കുടിക്കുക എന്നത് വളരെ പ്രധാനമാണ്. നടക്കുമ്പോൾ ജലാംശം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗവും വെള്ളമാണ്.

  • നിങ്ങൾ ഒരു ദിവസം എത്രദൂരം നടക്കുന്നുണ്ട് എന്ന് കണക്കാക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ വ്യായാമ ലക്ഷ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്നറിയാം. നിങ്ങളെ പ്രചോദിപ്പിക്കാനും ഇത് സഹായിച്ചേക്കാം.
  • അതിരാവിലെയോ ഏറെ ഇരുട്ടിയോ നടക്കാൻ ഇഷ്ടപ്പെടുന്നവർ തിളങ്ങുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഡ്രൈവർമാർക്കും മറ്റു യാത്രക്കാർക്കും നിങ്ങളെ തിരിച്ചറിയാൻ ഇത് സഹായിക്കും.
  • നടത്തത്തിൽ നിന്നുള്ള ശ്രദ്ധ മാറാത്തിടത്തോളം മൊബൈൽ ഫോൺ മികച്ചൊരു വഴികാട്ടിയാണ്. റൂട്ട്മാപ്പ് കണ്ടെത്താനോ അല്ലെങ്കിൽ അടിയന്തിര സാഹചര്യങ്ങളിൽ ആരെയെങ്കിലും വിളിക്കാനോ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.
TAGS :

Next Story