കരുത്തുള്ള മുടിയ്ക്ക് വേണം തൈര്; ഉപയോഗിക്കേണ്ട വിധം
വിറ്റമിൻ ഇയുടെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടം കൂടിയാണ് തൈര്
ജീവിതത്തിലെ ഓട്ടപ്പാച്ചിൽ, ക്രമം തെറ്റിയ ഭക്ഷണം, പൊടിയും അഴുക്കും....മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. താരനും മുടികൊഴിച്ചിലും പലരുടെയും ഉറക്കം പോലും കെടുത്തുന്ന ഒന്നാണ്. പരസ്യങ്ങളിൽ കാണുന്ന പല ക്രീമുകളും ഷാംപൂവും ഉപയോഗിച്ച് മടുത്തവരും ഏറെയാണ്. തിളക്കവും ആരോഗ്യവുമുള്ള മുടിക്ക് നിങ്ങളുടെ വീട്ടിൽ തന്നെ കിട്ടുന്ന തൈര് സഹായിക്കും. വിറ്റമിൻ ഇയുടെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടം കൂടിയാണ് തൈര്. ഈ വിധം ഉപയോഗിച്ചാൽ നിങ്ങളെ അലട്ടുന്ന മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകും.
താരന്‍
ഒരിക്കൽ വന്നുപോയാൽ പിന്നീട് അസഹ്യമാകുന്ന ഒന്നാണ് താരൻ. മുടികൊഴിച്ചിലിനും മുടിയുടെ ഉള്ളുകുറവിനുമെല്ലാം താരൻ കാരണമായേക്കും. താരൻ കുറയ്ക്കാൻ തൈരിന് സാധിക്കും. ഒരു കപ്പ് തൈരും രണ്ട് ടേബിൾ സ്പൂൺ നാരങ്ങനീരും നന്നായി മിക്‌സ് ചെയ്യുക. ഇതിന് ശേഷം ഇതിന് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാം. ഏകദേശം 20 മിനിറ്റ് നേരം തലയിൽ തൈര് തേച്ച് പിടിപ്പിക്കുക. ശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയാം.
മുടിയുടൈ വളർച്ചയ്ക്ക്
തൈര് ഒരുകപ്പും കറിവേപ്പില ഉണക്കിപ്പൊടിച്ചത് കാൽ കപ്പും മിക്‌സ് ചെയ്യുക. ഇത് നന്നായി തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുള്ളിൽ കഴുകിക്കളായം. ആഴ്ചയിൽ രണ്ടുദിവസം ഇതുപോലെ ചെയ്യാവുന്നതാണ്.
കരുത്തുള്ള മുടിക്ക്
കാൽകപ്പ് തൈരിൽ ഒരുമുട്ടയുടെ വെള്ളയും ചേർക്കുക.അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് മിക്‌സ് ചെയ്യുക. ഇത് ആഴ്ചയിലൊരിക്കൽ തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്. മുടിക്ക് തിളക്കമുണ്ടാകാൻ ഒരുകപ്പ് തൈരിൽ രണ്ടു ടീസ്പൂൺ വെളിച്ചണ്ണയും കാൽകപ്പ് അലോവേര ജെല്ലും ചേർത്ത് മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്
കണ്ടീഷണറായും ഉപയോഗിക്കാം
തൈര് മികച്ച ഒരു കണ്ടീഷണർ കൂടിയാണ്. ഒരു കപ്പ് തൈരിൽ ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മിക്‌സ് ചെയ്ത് ഉപയോഗിച്ചാൽ മികച്ച കണ്ടീഷണറായി.
Adjust Story Font
16