കുറ്റാക്കൂരിരുട്ട്, എങ്ങും നിശബ്ദത..പെട്ടെന്ന് അതാ... സ്വപ്നം കണ്ട് പേടിച്ചു നിലവിളിക്കാറുണ്ടോ?
നിങ്ങൾക്ക് ഉത്കണ്ഠയോ വിഷാദമോ നുഭവപ്പെടുകയാണെങ്കിൽ ആരോഗ്യവിദഗ്ദൻറെ സഹായം തേടണം
ഉറക്കത്തില്‍ സ്വപ്നം കണ്ട് പേടിച്ചു നിലവിളിക്കാത്തവര്‍ ചുരുക്കമാണ്. ചില പേടിസ്വപ്നങ്ങള്‍ പതിവായി കാണുന്നവരും ഇക്കൂട്ടത്തിലുണ്ട്. സ്വപ്നങ്ങളെ പേടിച്ച് ഉറക്കം നഷ്ടപ്പെടുന്നവരുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ലീപ്പ് മെഡിസിൻ ഡയറക്ടർ തോമസ് എം.കിൽക്കെന്നി ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ്.
പേടി സ്വപ്നങ്ങള്‍ ഒരു കഥ പോലെ എഴുതുക. സന്തോഷകരമായ ഒരവസാനം കഥക്ക് നൽകുക. ഇതുവഴി സന്തോഷം ലഭിക്കുകയും ഭയം കുറയുകയും ചെയ്യും. ഇത്തരം പരിശീലനത്തിലൂടെ, ഒരു പേടിസ്വപ്നം ആരംഭിച്ചതിന് ശേഷം നിങ്ങളുടെ അബോധ മനസ്സ് പുതിയ സ്ക്രിപ്റ്റ് പിന്തുടരാൻ പഠിക്കുന്നു. 36 പേരെ വച്ച് നടത്തിയ പഠനത്തിൽ ഈ വഴി പിന്തുടരുന്നത് പേടി സ്വപ്നം കാണുന്നത് കുറക്കുമെന്നും കൂടാതെ സന്തോഷകരമായ സ്വപ്നങ്ങള്‍ കാണാൻ സഹായിക്കുമെന്നും തെളിയിച്ചിട്ടുണ്ട്.
പേടി സ്വപ്നങ്ങള്‍ സ്ഥിരമായി കാണുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
. നിങ്ങൾക്ക് സ്ലീപ് അപ്നിയയോ റെസ്റ്റ്ലെസ്സ് ലെഗ് സിൻഡ്രോമോ ഉണ്ടോയെന്ന് കണ്ടെത്തുക.
. പതിവ് കിടക്കയും ഉണരുന്ന സമയവും കൃത്യമാക്കുക
. ഉറക്കത്തിന് 3-4 മണിക്കൂറിനുള്ളിൽ മദ്യം കഴിക്കരുത്
. വൈകി അത്താഴം കഴിക്കരുത്
. നിങ്ങൾക്ക് ഉത്കണ്ഠയോ വിഷാദമോ നുഭവപ്പെടുകയാണെങ്കിൽ ആരോഗ്യവിദഗ്ദൻറെ സഹായം തേടുക
പേടിസ്വപ്നങ്ങള്‍ക്കെതിരെ പ്രവർത്തിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള മറ്റൊരു ചികിത്സയാണ് പ്രസോസിൻ എന്ന മരുന്ന്. എക്സ്പോഷർ, റിലാക്‌സേഷൻ, റിസ്‌ക്രിപ്റ്റിംഗ് തെറാപ്പി, സ്ലീപ്പ് ഡൈനാമിക് തെറാപ്പി, പി.ടി.എസ്.ഡിയുമായി ബന്ധപ്പെട്ട പേടിസ്വപ്‌നങ്ങളുടെ ചികിത്സയ്ക്കായി പരിഗണിക്കാവുന്ന മറ്റ് ബിഹേവിയറൽ തെറാപ്പികളിൽ ഉൾപ്പെടുന്നു. പേടിസ്വപ്‌നങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, ഒരു പ്രാഥമിക ശുശ്രൂഷാ വിദഗ്ധനെയോ സ്ലീപ്പ് സ്പെഷ്യലിസ്റ്റിനെയോ മാനസികാരോഗ്യ വിദഗ്ധനെയോ സമീപിക്കാനും വിദഗ്ധർ ശിപാർശ ചെയ്യുന്നു.
Adjust Story Font
16