Quantcast

മറവിരോഗം കൂടുന്നു; 2050 ആവുമ്പോള്‍ മൂന്നിരട്ടി രോഗികള്‍

പൊണ്ണത്തടി, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ്, പുകവലിയെല്ലാം തന്നെ മറവിരോഗം ബാധിക്കാനുള്ള കാരണങ്ങളായി കണക്കാക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-11 16:32:32.0

Published:

11 Jan 2022 4:27 PM GMT

മറവിരോഗം കൂടുന്നു; 2050 ആവുമ്പോള്‍ മൂന്നിരട്ടി രോഗികള്‍
X

മറവിരോഗം അതായത് ഡിമെന്‍ഷ്യ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുയാണ്. ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ ആളുകള്‍ക്കാണ് മറവി രോഗം സ്ഥിരീകരിക്കുന്നത്.

ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ ലോകത്താകമാനം ഡിമെന്‍ഷ്യ നിരക്ക് 2050 ആകുന്നതോടെ മൂന്നിരട്ടിയാകുമെന്നാണ് വെളിപ്പെടുത്തല്‍. 2019ല്‍ 57 ദശലക്ഷം പേര്‍ക്കായിരുന്നു മറവിരോഗം ബാധിച്ചിരുന്നത്. അതായത് 2050 ആവുമ്പോഴേക്കും 153 ദശലക്ഷം ആളുകളെ മറവിരോഗം ബാധിക്കും.

പ്രായമായവരിലാണ് ഈ രോഗം കൂടുതലായി സ്ഥിരീകരിക്കുന്നത്. 195 രാജ്യങ്ങളിലെ കണക്കാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും ഇതൊരു വെല്ലുവിളിയായി മാറുമെന്നും ഗവേഷകര്‍ പറയുന്നു.

പൊണ്ണത്തടി, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ്, പുകവലിയെല്ലാം തന്നെ മറവിരോഗം ബാധിക്കാനുള്ള കാരണങ്ങളായി കണക്കാക്കുന്നു. ഇക്കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ലോകത്ത് 6 ദശലക്ഷം കുറക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

TAGS :

Next Story