ഈ ജോലികള്‍ മറവിരോഗ സാധ്യത കുറക്കുമെന്ന് ഗവേഷകര്‍
യു.കെ, യൂറോപ്, യു.എസ് എന്നിവിടങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.
വയോജനങ്ങളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്നതാണ് മറവിരോഗം അഥവാ 'ഡിമെൻഷ്യ'. മസ്തിഷ്ക കോശങ്ങൾ ജീർണിക്കുന്നതാണ് ക്രമേണ മറവി കൂട്ടുന്നത്. എന്നാൽ, ചെറുപ്പകാലത്ത് ചെയ്യുന്ന ചില ജോലികൾ മറവിരോഗ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ ഗവേഷണം പറയുന്നത്.
യു.കെ, യൂറോപ്, യു.എസ് എന്നിവിടങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. വിവിധ തൊഴില്‍ മേഖലയില്‍ നിന്നുള്ളവരില്‍ 17 വർഷത്തോളം നിരീക്ഷണം നടത്തിയതായും ഗവേഷകര്‍ പറയുന്നു.
മനസ്സിനെ ഉദ്ദീപിപ്പിക്കുന്ന ജോലികൾ ചെയ്യുന്നവരിലാണ് മറവിരോഗ സാധ്യത കുറയുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഉയർന്ന തീരുമാനങ്ങൾ ആവശ്യമുള്ള, നിരന്തര ഉത്തരവാദിത്വ ബോധം വേണ്ടവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. ചെറുപ്പകാലത്ത് ഇത്തരം ജോലികള്‍ ചെയ്യുന്നവരില്‍ മറവിരോഗം പ്രത്യക്ഷപ്പെടാന്‍ വൈകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
മനുഷ്യശരീരത്തിലെ രക്തത്തിലുള്ള പ്ലാസ്മകളിലടങ്ങിയ പ്രോട്ടീനുകള്‍ക്കും മാനസിക ഉത്തേജനത്തില്‍ പങ്കുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിനെ നിരന്തരം പ്രവർത്തനക്ഷമമായി നിലനിർത്താനായാൽ മറവി രോഗം കുറക്കാനാകുമെന്ന് നേരത്തെയുള്ള പഠനങ്ങളും തെളിയിച്ചിരുന്നു.
Adjust Story Font
16