Quantcast

അഞ്ചാംപനിയെ കരുതലോടെ നേരിടാം

എം.ആർ വാക്സിൻ ഇനിയും എടുക്കാത്ത കുട്ടികളെ എത്രയും പെട്ടെന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി വാക്സിൻ എടുപ്പിക്കേണ്ടതാണ്

MediaOne Logo
അഞ്ചാംപനിയെ കരുതലോടെ നേരിടാം
X

കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് രാജ്യത്തിന്റെ വിവിധഭാഗത്ത് അഞ്ചാം പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്; പ്രത്യേകിച്ചും മൂന്നു മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കാണ് കൂടുതലായി ഈ അസുഖം കാണപ്പെടുന്നത്. രോഗാവസ്ഥയിലുള്ള വ്യക്തിയുടെ ഉച്ഛാസ്വത്തിലൂടെയാണ് ഇത് പകരുന്നത്. കോവിഡ് 19 മായി താരതമ്യം ചെയ്യുമ്പോൾ എട്ടു ഇരട്ടിയോളം പകർച്ച സ്വഭാവം അഞ്ചാം പനിയുടെ രോഗാണു കാണിക്കുന്നുണ്ട്. ഒരാളിൽ നിന്ന് പതിനെട്ടോളം പേർക്ക് വരെ രോഗം പകരാനുള്ള സാധ്യതയുണ്ട്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതൽ കാണുന്നത് എന്നുള്ളത് കൊണ്ട് പനിയുള്ള കുട്ടികൾ പൊതുസമൂഹവുമായി സമ്പർക്കം ഉണ്ടാക്കാവുന്ന സാഹചര്യങ്ങൾ കുറയ്ക്കേണ്ടതായിട്ടുണ്ട്.

പനി തുടങ്ങി അഞ്ചാം ദിവസമാണ് ശരീരത്തിൽ പൊങ്ങലുകൾ കണ്ടുവരുന്നത്. എന്നാൽ പനിയുടെ ആദ്യദിവസം മുതൽ തന്നെ രോഗിക്ക് മറ്റുള്ളവരിലേക്ക് ഈ രോഗം പടർത്താനുള്ള ശേഷിയുണ്ട്. വീട്ടിൽ പ്രായമായ വൃദ്ധരും ഗർഭിണികളും പനി വരുന്ന കുട്ടികളിൽ നിന്ന് മാറി നിൽക്കേണ്ടതുണ്ട്. ഇവർക്ക് രോഗം മൂർച്ഛിക്കാനും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടാനും സാധ്യതയുണ്ട്.

എം.ആർ വാക്സിൻ ഇനിയും എടുക്കാത്ത കുട്ടികളെ എത്രയും പെട്ടെന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി വാക്സിൻ എടുപ്പിക്കേണ്ടതാണ്. കേവലം വാക്സിൻ ഉപയോഗിച്ചുകൊണ്ട് തന്നെ വളരെ ഫലപ്രദമായി നിയന്ത്രിക്കാവുന്ന രോഗമാണിത്. പനി വന്ന് കുഞ്ഞുങ്ങളിൽ വൈറ്റമിൻ എ ലായിനി ഉപയോഗിച്ച് രോഗത്തിൻറെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നതാണ്.

TAGS :

Next Story