നാരങ്ങ വെള്ളം കുടിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാം...
പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി നാരങ്ങയിൽ ധാരളമായി അടങ്ങിയിട്ടുണ്ട്
നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ജലാംശം നിലനിർത്താനുമുള്ള ഏറ്റവും നല്ല മാർഗമാണ് രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി നാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ 1-2 ടേബിൾ സ്പൂൺ നാരങ്ങ നീരും 1/4 ടേബിൾ സ്പൂൺ ഉപ്പും ചേർത്ത് കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. ഇങ്ങനെ കഴിക്കുന്നത് ജലദോഷത്തിനും ഫ്ലൂ വൈറസിനുമെതിരെ പോരാടാനും ശരീരത്തെ സഹായിക്കുന്നു.
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ആരോഗ്യ ഗുണങ്ങൾ നൽകുന്നു. സ്ഥിരമായി നാരങ്ങ നീര് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനോടൊപ്പം ഹൃദ്രോഗ ഘടകങ്ങൾ കുറയ്ക്കാനും വൃക്കയിലെ കല്ലുകൾ തടയാനും ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കും. ഇത് ആരോഗ്യകരമായ ചർമ്മം ഉണ്ടാക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Adjust Story Font
16