ദിവസവും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാൽ കുടിക്കുന്നത് നല്ലതല്ല..! കാരണമിതാണ്...
പ്രോട്ടീന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങളിലൊന്നാണ് പാൽ
പ്രോട്ടീന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങളിലൊന്നാണ് പാൽ. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്താൻ നാം ശ്രമിക്കാറുണ്ട്. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഏറെയും. എന്നാൽ ഈ ശീലം നല്ലതല്ലെന്ന് പറയുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്കം. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് എന്തുകൊണ്ട് ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഒരു വ്യക്തി പാൽ കുടിക്കരുത് എന്നത് പറയുന്നത്.
'ചെറുകുടലിൽ ലാക്ടേസ് എൻസൈം എന്ന എൻസൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തിൽ ആഗിരണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. കുഞ്ഞുങ്ങളുടെ ശരീരത്തിൽ ലാക്‌റ്റേസ് എൻസൈം ഉണ്ട്. ഇതുമൂലം കുഞ്ഞുങ്ങളിൽ പാൽ വളരെ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. എന്നാൽ 5 വയസിനു മുകളിൽ പ്രായമാകുമ്പോൾ ശരീരത്തിൽ ലാക്‌റ്റേസ് ഉത്പാദനം കുറയുന്നു. ഏകദേശം 30 വയസ്സുള്ളപ്പോൾ ലാക്‌റ്റേസിന്റെ ഉത്പാദനം പൂജ്യമാകും. ലാക്‌റ്റേസ് എൻസൈം ഇല്ലെങ്കിൽ, പാൽ നേരിട്ട് വൻകുടലിൽ എത്തുകയും ബാക്ടീരിയകൾ ദഹനത്തിന് കാരണമാകുകയും ചെയ്യും.
രാത്രി ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് പാൽ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും. ദഹനപ്രശ്നങ്ങൾ ഇല്ലെങ്കിലും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാൽ കുടിക്കരുതെന്നും പളനിയപ്പൻ മാണിക്കം പറയുന്നു. നല്ല ഉറക്കം കിട്ടാനും മെലറ്റോണിൻ കൂട്ടാനും സെറോടോണിൻ പുറത്തുവിടുന്ന ട്രിപ്‌റ്റോഫാൻ പാലിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പാൽ കുടിക്കുന്ന സമയം ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.
രാത്രി ഭക്ഷണം കഴിച്ച ഉടനെ പാൽകുടിക്കുന്നതിൽ പ്രശ്‌നമില്ല. രാത്രി ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് പാൽ കുടിക്കുന്നത് ഇൻസുലിൻ റിലീസ് ചെയ്യാനും കാരണമാകും, നിങ്ങൾക്ക് പാൽ കുടിക്കണമെങ്കിൽ ഉറങ്ങാൻ പോകുന്നതിന് 2 മുതൽ 3 മണിക്കൂർ മുമ്പ് കുടിക്കണമെന്നും പളനിയപ്പൻ മാണിക്കം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
പാലിന് ഒരുപാട് ഗുണങ്ങളുണ്ട് ഇത് എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. 20 വയസൊക്കെയാകുമ്പോൾ കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണമെന്ന് അമേരിക്കൻ ഡയറി സയൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സൂസൻ ഡങ്കൻ Healthline.Com നോട് പറഞ്ഞു,.
എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം നിലനിർത്തുന്നതിനും കാൻസർ സാധ്യത കുറയ്ക്കുന്നതിനും ആവശ്യമായ പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ടെന്ന് ഡങ്കൻ പറഞ്ഞു. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കുടിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം ചെയ്യുക ഉറങ്ങുന്നതിന് കുറച്ച് മണിക്കൂർ മുമ്പ് കുടിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
Adjust Story Font
16