Quantcast

കൊളസ്‌ട്രോൾ കുറയുന്നില്ലേ? ഈ പാനീയങ്ങൾ കുടിച്ചോളൂ...

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് സോയ് മിൽക്ക്

MediaOne Logo

Web Desk

  • Updated:

    2022-11-09 13:55:57.0

Published:

9 Nov 2022 1:47 PM GMT

കൊളസ്‌ട്രോൾ കുറയുന്നില്ലേ? ഈ പാനീയങ്ങൾ കുടിച്ചോളൂ...
X

ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണം വരെയായേക്കാവുന്ന ഒന്നാണ് കൊളസ്‌ട്രോൾ. എന്നാൽ ആരോഗ്യകരമായ ഭക്ഷണരീതി കൊണ്ടത് നിയന്ത്രിക്കാനാവും താനും. കൊളസ്‌ട്രോൾ വരുതിയിലാക്കാൻ കുടിക്കാവുന്ന കുറച്ചു പാനീയങ്ങൾ പരിചയപ്പെടാം...

1.ഗ്രീൻ ടീ

ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന കാറ്റെകിൻ എന്ന പദാർഥവും മറ്റ് ആന്റി ഓക്‌സിഡന്റുകളും ആരോഗ്യത്തിന് ഹാനികരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും എന്നാണ് പറയുന്നത്. കട്ടൻ ചായയും കൊളസ്‌ട്രോളിനെ നിയന്ത്രിക്കുമെങ്കിലും ഇത് ശരീരത്തിലെ കഫീനിന്റെ അളവ് കൂട്ടുമെന്നതിനാൽ ഗ്രീൻ ടീ തന്നെയാണുത്തമം.

2.സോയ് മിൽക്ക്

കൊഴുപ്പ് കുറഞ്ഞ സോയ് മിൽക്ക് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ്. മൃഗങ്ങളുടെ പാലിന് പകരം സോയ് മിൽക്ക് ശീലമാക്കുന്നത് ഹൃദയാരോഗ്യവും കാത്തുസൂക്ഷിക്കും. പഞ്ചസാരയോ ഉപ്പോ ഒന്നും ഉപയോഗിക്കാതെ സോയ് മിൽക്ക് കുടിക്കുന്നതാണുത്തമം. സോയ രാത്രി വെള്ളത്തിലിട്ട ശേഷം രാവിലെ മിക്‌സിയിലടിച്ച് അരിച്ചെടുക്കുന്നതാണ് സോയ് മിൽക്ക്.

3. ഓട്ട്‌സ് കൊണ്ടുള്ള പാനീയങ്ങൾ

ഓട്‌സിലടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കൻസുകൾ കൊളസ്‌ട്രോൾ അബ്‌സോർബ് ചെയ്യുന്നതിനും അതുവഴി കൊളസ്‌ട്രോൾ ലെവൽ കുറയ്ക്കുന്നതിനും സഹായകമാകും. 250മി.ലി ഓട്‌സ് മിൽക്കിൽ 1ഗ്രാം ബീറ്റ ഗ്ലൂക്കൻസ് ആണുള്ളത്. ഓട്‌സ് മറ്റ് രൂപത്തിൽ കഴിക്കുന്നതിനേക്കാൾ കുതിർത്ത് പാൽ പരുവത്തിലാക്കി കഴിക്കുന്നതാണുത്തമം.

4.തക്കാളി ജ്യൂസ്

തക്കാളിയിലടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന പദാർഥവും കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് വളരെ ഉത്തമമാണ്. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് ഉത്തമമെന്ന് കണ്ടെത്തിയിരിക്കുന്ന ചില ഫൈബറും നിയാസിൻ എന്ന പദാർഥവും തക്കാളി നീരിൽ ധാരാളമടങ്ങിയിട്ടുണ്ട്.

5.ബെറി സ്മൂത്തി

ആന്റി ഓക്‌സിഡന്റുകളും നാരുകളുമടങ്ങിയ ബെറികൾ കൊളസ്‌ട്രോൾ നിയന്ത്രിക്കുമെന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബെറികളിൽ കാലോറിയും കൊഴുപ്പും കുറവാണ് എന്നത് തന്നെയാണ് കാരണം. സ്‌ട്രോബെറീസ്,ബ്ലൂബെറീസ്,ബ്ലാക്‌ബെറീസ്,റാസ്പ്‌ബെറീസ് എന്നിവയൊക്കെ സ്മൂത്തി തയ്യാറെടുക്കാനെടുക്കാം.

6. കൊക്കോ ഡ്രിങ്ക്‌സ്

ഡാർക്ക് ചോക്കലേറ്റിലുള്ള പ്രധാന ഘടകമാണ് കൊക്കോ. ഇതിലും ആന്റി ഓക്‌സിഡന്റ്‌സ് ധാരാളമുണ്ട്. കൊക്കോയിലുള്ള മോണോസാറ്റുറേറ്റഡ് ഫാറ്റി ആസിഡുകളും കൊളസ്‌ട്രോളിന് ഉത്തമ പരിഹാരമാണ്.

TAGS :

Next Story