ദിവസവും ഒരുപിടി നട്‌സ് കഴിച്ചോളൂ; വിഷാദ രോഗ സാധ്യത കുറക്കുമെന്ന് പഠനങ്ങൾ
പോഷകങ്ങള് ധാരാളം അടങ്ങിയ ഭക്ഷണമാണ് നട്സ്
നട്‌സിൽ ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നട്‌സ് ദിവസവും കഴിക്കുന്നത് പല അസുഖങ്ങളെ ചെറുക്കാനും സാധിക്കും. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണം കൂടിയാണ് നട്‌സ് ദിവസവും ചെറിയ അളവിൽ നട്‌സ് കഴിക്കുന്നത് വിഷാദരോഗസാധ്യത കുറക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മാനസികാരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങൾ നട്‌സിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പ്രകാരം പ്രതിദിനം 30 ഗ്രാം അല്ലെങ്കിൽ ഒരുപിടി നട്‌സ് കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത 17ശതമാനം കുറയ്ക്കുമെന്നാണ് പറയുന്നത്.
യുകെ ബയോബാങ്ക് കോഹോർട്ടിൽ 2007-നും 2020-നും ഇടയിൽ 37-73 വയസ് പ്രായമുള്ള വിഷാദ രോഗമുള്ള 13,500 ആളുകളിലാണ് പഠനം നടത്തിയത്. ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്ന ആളുകളിൽ ഏകദേശം അഞ്ചു വർഷത്തിന് ശേഷം വിഷാദരോഗം ഉണ്ടാകാനുള്ള കുറഞ്ഞെന്നാണ് പഠനം പറയുന്നത്. അതേസമയം, നട്‌സ് കഴിക്കുന്നവരിൽ വിഷാദരോഗം കുറയുന്നത് എന്തുകൊണ്ടാണെന്ന് ഈ പഠനങ്ങളിൽ വ്യക്തമായി സൂചിപ്പിക്കുന്നില്ല. പക്ഷേ നട്‌സുകളിലെ സംരക്ഷിത പോഷകങ്ങൾ ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നാണ് ഗവേഷകരും ആരോഗ്യ വിദഗ്ധരും കരുതന്നത്. നമ്മുടെ ആരോഗ്യവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് ഈ കണ്ടെത്തലുകൾ അടിവരയിടുന്നതായി ഗവേഷകർ 'ഹെൽത്ത് ലൈനിനോട്' പങ്കുവെച്ചു.
'നട്‌സിലെ പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തെ സമ്മർദം നന്നായി നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും,'' 'അതിനാൽ, നട്സ് കഴിക്കുന്നത് വിഷാദരോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സഹായകരമായ ഭക്ഷണമാണെന്ന് ഫങ്ഷണൽ മെഡിസിൻ പ്രാക്ടീഷണറുമായ ഡോ. ഗബ്രിയേൽ ലിയോൺ പറഞ്ഞു.
നട്‌സ് കഴിക്കുന്നതിന് പുറമെ സ്ഥിരമായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ പുലർത്തുന്നവരിൽ മാനസിക വൈകല്യങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഡോ. ഗബ്രിയേൽ ലിയോൺ പറയുന്നു.
Adjust Story Font
16