Quantcast

മരുന്നില്ലാതെയും കുഞ്ഞിന്‍റെ പനി മാറ്റാം!

പനി മാറ്റാന്‍ സ്പഞ്ചിങ് (Tepid Sponging) വെള്ളത്തില്‍ മുക്കി തുണി കൊണ്ടു ശരീരം തുടച്ച് കുഞ്ഞിന്‍റെ പനി മാറ്റാം

MediaOne Logo

Web Desk

  • Published:

    4 Feb 2022 5:35 AM GMT

മരുന്നില്ലാതെയും കുഞ്ഞിന്‍റെ പനി മാറ്റാം!
X

കുഞ്ഞുങ്ങള്‍ക്ക് പനി വരുമ്പോള്‍ തന്നെ നമ്മള്‍ ആകെ തളര്‍ന്നുപോകും. മരുന്നും മറ്റുമായി എങ്ങനെയെങ്കിലും പനി മാറ്റണമെന്ന ചിന്തയായിരിക്കും പിന്നെ. എന്നാല്‍ മരുന്നില്ലാതെയും കുഞ്ഞിന്‍റെ പനി മാറ്റാം. പനി മാറ്റാന്‍ സ്പഞ്ചിങ് (Tepid Sponging) വെള്ളത്തില്‍ മുക്കി തുണി കൊണ്ടു ശരീരം തുടച്ച് കുഞ്ഞിന്‍റെ പനി മാറ്റാം.

പനിയുടെ തുടക്കത്തിലും മരുന്നു നല്‍കുന്ന ഇടവേളയിലും സ്പഞ്ചു ചെയ്താല്‍ പനി പെട്ടെന്നു മാറും. ആറു മണിക്കൂര്‍ ഇടവിട്ട് കുട്ടിക്കു മരുന്നു കൊടുക്കുമ്പോള്‍ നാലു മണിക്കൂര്‍ കഴിയുമ്പോള്‍ പനിക്കാന്‍ തുടങ്ങിയാല്‍ കുഞ്ഞിനു സ്പഞ്ചിങ് നല്‍കാം. ഒരു പാത്രത്തില്‍ തണുപ്പു മാറ്റിയ വെള്ളം എടുക്കുക. വെള്ളം ചൂടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

തുണി വെള്ളത്തില്‍ മുക്കി നനവോടെ തന്നെ കുട്ടിയുടെ ദേഹം മുഴുവനും നന്നായി തുടയ്ക്കുക. ചൂടു കുറയും വരെ ഓരോ ഭാഗവും പല തവണ തുടയ്ക്കണം. കക്ഷവും മടക്കുകളും ഉള്ളം കാലും പല തവണ തുടയ്ക്കണം. പെട്ടെന്നു പനി കുറയട്ടേയെന്നു കരുതി തണുത്ത വെള്ളത്തില്‍ കുട്ടിയെ തുടയ്ക്കുന്നവരുമുണ്ട്.

ചിലര്‍ നെറ്റിയിലും നെഞ്ചത്തും കക്ഷത്തിലും മാത്രം തുണി നനച്ചു തുടയ്ക്കാറുണ്ട്. അങ്ങനെ ചെയ്താല്‍ ആ ഭാഗങ്ങള്‍ തണുക്കുമെന്നേയുള്ളൂ. പനി മാറില്ല. സ്പഞ്ചിങ്ങിലൂടെ വേഗ താപനില കുറയ്ക്കാം. ആറു മണിക്കൂര്‍ ഇടവിട്ട് കുട്ടിക്കു മരുന്നു കൊടുക്കുമ്പോള്‍ നാലു മണിക്കൂര്‍ കഴിയുമ്പോള്‍ പനിക്കാന്‍ തുടങ്ങിയാല്‍ കുഞ്ഞിനു സ്പഞ്ചിങ് നല്‍കാം.

കടപ്പാട്: ഡോ.ഡാനിഷ് സലിം

TAGS :

Next Story