Quantcast

ശരീരത്തിൽ മുഴകൾ കണ്ടാൽ അവഗണിക്കരുത് ! സ്തനാർബുദത്തെ കുറിച്ച് അറിയേണ്ടതെല്ലാം

എല്ലാ തരം കാൻസറുകളും ആരംഭ ദിശയിൽ അറിഞ്ഞെന്നു വരില്ല

MediaOne Logo

Web Desk

  • Updated:

    2022-10-02 16:27:00.0

Published:

2 Oct 2022 10:23 AM GMT

ശരീരത്തിൽ മുഴകൾ കണ്ടാൽ അവഗണിക്കരുത് ! സ്തനാർബുദത്തെ കുറിച്ച് അറിയേണ്ടതെല്ലാം
X

മറ്റേതു രോഗത്തെയും പോലെ തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ സുഖപ്രദമാക്കാവുന്ന രോഗമാണ് അർബുദം. എല്ലാ തരം കാൻസറുകളും ആരംഭ ദിശയിൽ അറിഞ്ഞെന്നു വരില്ല. എന്നാൽ സ്വയം പരിശോധനയിലൂടെ തുടക്കത്തിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ച് ഭേതമാക്കാൻ കഴിയുമെന്നത് സ്തനാർബുദത്തെ മറ്റർബുദങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

സ്വയം പരിശോധന എങ്ങനെ?

സാധാരണഗതിയിൽ സത്രീകളുടെ മാസമുറ കഴിഞ്ഞയുടനെയാണ് സ്വയം പരിശോധന നടത്തേണ്ടത്. എന്നാൽ മാസമുറ കൃത്യമല്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയില്‍ പരിശോധന നടത്തണം.

കൈകൊണ്ട് മാറിടങ്ങൾ പരിശോധിക്കണം

സ്തനങ്ങളിൽ വരുന്ന വലിപ്പ വ്യത്യാസം, സ്തനങ്ങളിൽ രൂപപ്പെടുന്ന മുഴ, കക്ഷ ഭാഗത്തെ മുഴകൾ, സതനങ്ങളിലെ നിറവ്യത്യാസം, മുലകണ്ണില്‍ നിന്ന് പുറത്തേക്ക് വരുന്ന സ്രവം തുടങ്ങിയവ കൃത്യമായും നിരീക്ഷിക്കേണ്ടതുണ്ട്. ഇത് അർബുദം കാരണമല്ലെന്ന് ഉറപ്പു വരുത്തണം. മാറിടങ്ങള്‍ കൈകൊണ്ട് പരിശോധിക്കുന്നതിലൂടെ ശരീരത്തിലെ മുഴകൾ കണ്ടെത്താൻ കഴിയും.

സ്റ്റേജ് ഒന്നിലോ രണ്ടിലോ ആണ് കണ്ടുപിടിക്കുന്നതെങ്കിൽ കൃത്യമായ ചികിത്സയിലൂടെ കാൻസർ ഭേതമാക്കാം. എന്നാൽ നാലോ അഞ്ചോ സ്‌റ്റേജാണ് എങ്കിൽ ഇത്തരക്കാരിൽ ശസ്ത്രക്രിയയോടൊപ്പം കീമോ തെറാപ്പിയും റേഡിയേഷൻ ചികിത്സയും മറ്റു ചികിത്സകളും ആവശ്യമായി വരുന്നു.

അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആർത്തവ വിരാമം സംഭവിക്കുന്നവർക്കും മാത്രമേ സ്തനാർബുദം എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

കൃത്യമായ ചികിത്സ


അർബുദത്തിന്റെ സ്റ്റേജനുസരിച്ചുള്ള ചികിത്സയായിരിക്കും പ്രധാനമായും ഉണ്ടായിരിക്കുക. അതനുസരിച്ച് ശസ്ത്രക്രിയകൾ ആവശ്യമായി വരും. തുടർന്ന് റേഡിയേഷൻ, കീമോതെറാപ്പി എന്നിവക്ക് വിധേയമാകേണ്ടി വരും.

സ്ത്രീകളിൽ വർധിക്കുന്ന സ്തനാർബുദം

സ്ത്രീകളിൽ പ്രധാനമായും കണ്ടു വരുന്നത് സ്തനാർബുദമാണ്. പ്രായത്തിനനുസരിച്ച് സ്തനാർബുദ സാധ്യത വർധിക്കുന്നു എന്നാണ് പഠനം. പ്രത്യേകിച്ച് 50 വയസ്സിനു ശേഷം. ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾ, അമിതഭാരമുള്ളതോ അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ എന്നിവയുള്ളതോ ആയവർ അതോ രണ്ടും ഉള്ളവരിലോ സ്തനാർഭുത സാധ്യത കൂടുതലാണ്.

മത്സ്യം, ഇലക്കറികൾ, വാൾനട്ട്, തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. പ്രധാനമായും മത്സ്യങ്ങളിൽ സാൽമൺ, അയല, കക്കയിറച്ചി, തുടങ്ങിയവ കഴിക്കുന്നത് അർബുദത്തിന് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങളും കുറക്കുന്നു.

TAGS :

Next Story