Quantcast

ഏതുനേരവും കോട്ടുവായ തന്നെയാണോ! അൽപം പ്രശ്‌നമാണ്

ഒരുവ്യക്തി ദിവസം അഞ്ചു മുതൽ 19 പ്രാവശ്യം വരെ കോട്ടുവായിടാറുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-26 10:42:56.0

Published:

26 Feb 2023 9:48 AM GMT

Yawning, health, health news
X

മനുഷ്യശരീരത്തിലെ ഒരു അനൈച്ഛിക ചേഷ്ടയാണ് കോട്ടുവായ്. അതായത് ഒരേ സമയത്തു തന്നെ ശ്വാസം ഉള്ളിലേക്ക് വലിക്കുകയും തുടർന്ന് സെക്കന്റുകൾക്കുള്ളിൽ പുറത്തേക്ക് വിടുകയും ചെയ്യുന്നു. പ്രധാനമായും മനുഷ്യരിൽ ഉറക്കത്തിന് തൊട്ടു മുൻപോ പിൻപോ ആണ് ഈ അവസ്ഥ കാണപ്പെടാറ്. മറ്റുള്ളവരുടെ കോട്ടുവായ് വീക്ഷിക്കലും കോട്ടുവായ്ക്ക് കാരണമാകാറുണ്ട്. എന്തുകൊണ്ടാണ് കോട്ടുവായ് ഇടുന്നത് എന്നതിനെ കുറിച്ച് പല അനുമാനങ്ങളും ഉണ്ട്. ഇപ്പോഴും വാദങ്ങൾ നടക്കുകയാണ്.

സാധാരണഗതിയിൽ ഒരുവ്യക്തി ദിവസം അഞ്ചു മുതൽ 19 പ്രാവശ്യം വരെ കോട്ടുവായിടാറുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ചിലരിൽ ഇതിന്റെ എണ്ണം കൂടും. 100 പ്രാവശ്യം വരെ ചിലർ കോട്ടുവായിട്ടെന്നു വരാം. ഇവരിൽ ഉറക്കക്കുറവ് മൂലമാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാവുന്നത്. അമിതമായി കോട്ടുവായ ഇടുകയാണെങ്കിൽ അത് ഉറക്കമോ ന്യൂറോളജിക്കൽ ഡിസോർഡറോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ മൂലമാവാം.

ഉറക്കക്കുറവ്

ചിലർ പകൽ നേരങ്ങളിൽ കൂടുതലായി ഉറങ്ങുന്നവരായിരിക്കും. തൽഫലമായി രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളിൽ അവർ വളരെ ക്ഷീണിതരായിരിക്കും. ഇവർ പകൽ സമയത്ത് അമിതമായി കോട്ടുവായിടുന്നു.

നാർകോലെപ്‌സി

ചിലർക്ക് എപ്പോൾ വേണമെങ്കിലും പെട്ടെന്ന് തന്നെ ഉറങ്ങാൻ കഴിയും. അതിന് സ്ഥലമോ സാഹചര്യമോ പ്രശ്‌നമാകാറില്ല. അതായത് സംസാരിച്ചുകൊണ്ടിരിക്കവെയോ അല്ലെങ്കില്‍ ബസില്‍ കയറിയാലോ പെട്ടെന്ന് തന്നെ ഉറങ്ങി വീഴുന്നവരുണ്ട്. ഇത്തരത്തില്‍ ഉറങ്ങിവീഴുന്ന അല്ലെങ്കില്‍ ഉറങ്ങിപോകുന്ന അവസ്ഥയാണ് നാര്‍കോലെപ്‌സി. ഇവർ പകൽ സമയങ്ങളിൽ ധാരാളം ഉറങ്ങുന്നു. അതുകൊണ്ട് തന്നെ എല്ലായിപ്പോഴും ഇവരിൽ ക്ഷീണമുണ്ടാകാനും കോട്ടുവായിടുന്നത് പതിവായി കാണുകയും ചെയ്യുന്നു.

പ്രമേഹം

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്ന വിളിക്കുന്നത്. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുകയാണെങ്കില്‍ അവർ കോട്ടുവായ് ഇടാൻ തുടങ്ങും. ഹൈപ്പോ ഗ്ലൈസീമിയയുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുക എന്നതാണ് ഈ രോഗത്തിന്റെ പരിഹാരം

കൂർക്കംവലി

കൂർക്കംവലിയുള്ളവരിൽ കോട്ടുവായിടുന്ന ശീലം സാധാരണ കണ്ടുവരാറുണ്ട്. കൂർക്കംവലി കാരണം രാത്രി ഉറങ്ങുമ്പോൾ ഇവർക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. മിക്കപ്പോഴും വേണ്ടത്ര ഉറക്കം ലഭിക്കാറില്ല. ഇത്തരക്കാരിൽ എല്ലാ ദിവസവും ക്ഷീണം കൂടുതലായിരിക്കും

ഹൃദ്രോഗം

അമിതമായി കോട്ടുവായിടുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം എന്ന് ചില ഗവേഷകർ പറയുന്നു. അധികമായി കോട്ടുവായിടുന്നത് ഹൃദയത്തിലോ അതിന്റെ ചുറ്റുമുള്ള രക്തസ്രാവത്തിനെയോ കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നു

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ..

1. കിടക്കുന്നതിന് മുൻപ് ഫോൺ നോക്കുന്നത്

മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിൽ വരെ ഈ പ്രവണത കണ്ടുവരുന്നുണ്ട്. ഫോണിൽ നിന്നും കണ്ണെടുക്കാതെ ഇങ്ങിനെ നോക്കിക്കൊണ്ടിരിക്കും. ഒടുവിൽ എപ്പോഴോ ഉറങ്ങും. രാത്രി വൈകും വരെ ഫോൺ നോക്കിയിരിക്കുന്നത് ശരിക്കും രസകരമായിരിക്കും. എന്നാൽ ഒരിക്കലും നിങ്ങളുടെ ഉറക്കത്തിൻറെ വിലയല്ല. ഫോൺ മാറ്റിവെച്ച് ഉറങ്ങാൻ ഒരു റിമൈൻഡർ ക്രമീകരിക്കുന്നത് പരിഗണിക്കുക.

2.രാത്രിയിൽ കനത്ത ഭക്ഷണം കഴിക്കുന്നത്

രാത്രിയിൽ എപ്പോഴും ലഘുഭക്ഷണം കഴിക്കുന്നതായിരിക്കും നല്ലത്. അമിതമായോ കനത്ത ഭക്ഷണം കഴിക്കുന്നതോ നിങ്ങളുടെ ഉറക്കത്തെ തീർച്ചയായും തടസപ്പെടുത്തിയേക്കാം. കലോറി കൂടുതലുള്ള ഭാരമേറിയതും കൊഴുപ്പുള്ളതുമായ ഭക്ഷണം ദഹിക്കാൻ സമയമെടുത്തേക്കാം. അത് നിങ്ങൾ നേരിട്ട് ഉറങ്ങാൻ പോകുമ്പോൾ അസ്വസ്ഥതയുണ്ടാക്കാം. രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ല ഉറക്കത്തിന് നല്ലത്.

3. ചായയും കാപ്പിയും മദ്യവും

മദ്യം ഒഴിവാക്കുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്, ഉറക്കക്കുറവ് അതിലൊന്നാണ്. മദ്യം നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. രാത്രി കഫീൻ ഏതു രൂപത്തിൽ അകത്തു ചെന്നാലും അതു നിങ്ങളുടെ ഉറക്കം കെടുത്തും.

TAGS :

Next Story