Quantcast

രാത്രിയിലെ വ്യായാമം ശരീരത്തിന് ദോഷം; അറിയാം കാരണങ്ങൾ

രാത്രി വ്യായമം ചെയ്യുന്നത് ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർത്തും. കൂടാതെ അപൂർണമായ ഉറക്കത്തിനും കാരണമാകും

MediaOne Logo

Web Desk

  • Updated:

    2021-10-20 08:25:28.0

Published:

20 Oct 2021 8:22 AM GMT

രാത്രിയിലെ വ്യായാമം ശരീരത്തിന് ദോഷം; അറിയാം കാരണങ്ങൾ
X

തിരക്കു പിടിച്ച ജീവിതശൈലികളിൽ ചിലരുടെ ദിനചര്യയുടെ ഭാഗമാണ് രാത്രിയിലെ വർക്ക്ഔട്ട്. സമയം നിങ്ങൾക്ക് അനുകൂലമാണെങ്കിലും നിങ്ങളുടെ ശരീരത്തിന് അത് നല്ലതല്ലന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കത്തെയും ഹൃദയമിടിപ്പിനെയും രാത്രിയിലെ വർക്ക്ഔട്ട് കാര്യമായി ബാധിക്കുന്നുമെന്നും പഠനം പറയുന്നു.

രാത്രി വ്യായാമം ചെയ്യുന്നത് ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർത്തും. കൂടാതെ അപൂർണമായ ഉറക്കത്തിനും കാരണമാകും. രാത്രിയിലെ വ്യായാമം ഉറക്കഹോർമോണായ മെലാടോണിന്റെ ഉത്പാദനം കുറയ്ക്കാൻ ഇടയാക്കുന്നു.

കൂടാതെ ഹൃദയത്തിന്റെ പ്രവർത്തനം വേഗത്തിലാകുന്നതോടെ ഓക്‌സിജൻ അളവ് വർധിക്കുകയും പേശികളിലെ രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇതു രാത്രിയിലെ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു.

കഠിനമായ വർക്ക്ഔട്ട് നാഡീവ്യവസ്ഥയെയും ബാധിക്കുന്നുണ്ട്. ഹൃദയമിടിപ്പ്, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പുറമേ പേശികളുടെ വളർച്ചയ്ക്കും രാത്രിയിലെ വ്യായമം തടസ്സമാകുന്നുണ്ട്.

എന്നാൽ രാത്രി കാലത്തെ നടത്തം ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമാകുന്നില്ല. കഴിവതും കഠിനമായ വ്യായാമങ്ങൾ രാവിലെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാകും.

TAGS :

Next Story