Quantcast

'ദയവായി അത് വിശ്വസിക്കരുത്'; 'വാട്‌സ്ആപ്പ് ഡോക്ടർമാരുടെ' ഡിറ്റോക്‌സ് ജ്യൂസുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന രീതിയിൽ അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രചരിച്ച ഐറ്റമാണ് പഴങ്ങളും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന 'ഡിറ്റോക്‌സ് ജ്യൂസുകൾ '

MediaOne Logo

Web Desk

  • Updated:

    2023-03-20 07:01:50.0

Published:

20 March 2023 5:00 AM GMT

ദയവായി അത് വിശ്വസിക്കരുത്; വാട്‌സ്ആപ്പ് ഡോക്ടർമാരുടെ ഡിറ്റോക്‌സ് ജ്യൂസുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ
X

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ആരോഗ്യം നിലനിർത്താനും നമ്മളിൽ പലരും പഴങ്ങളും പച്ചക്കറി ജ്യൂസും സ്മൂത്തികളും പതിവായി കഴിക്കാറുണ്ട്. കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന രീതിയിൽ അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രചരിച്ച ഐറ്റമാണ് ഡിറ്റോക്‌സ് ജ്യൂസുകൾ. പഴങ്ങളും വേവിക്കാത്ത പച്ചക്കറികളും ചേർത്തുണ്ടാക്കുന്നതാണ് ഡിറ്റോക്‌സ് ജ്യൂസുകൾ.

എന്നാൽ ഈ ജ്യൂസിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധർ. TheLiverDoc എന്നറിയപ്പെടുന്ന ഡോ.ഫിലിപ്‌സാണ് ഇതിന്റെ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന ജ്യൂസുകൾ നിലവിൽ കരൾരോഗമുള്ളവർക്ക് ദോഷകരമാണെന്ന് ഡോ.ഫിലിപ്‌സ് ട്വീറ്റ് ചെയ്തു. വീട്ടിൽ ദിവസവും പഴം-പച്ചക്കറി ജ്യൂസ് കഴിച്ച് വൃക്കരോഗം ബാധിച്ച് ഈ ആഴ്ച രണ്ടുരോഗികൾ എത്തിയെന്നും അദ്ദേഹം പങ്കുവെച്ചു.

'നിങ്ങൾക്ക് മുമ്പേ കരൾ രോഗമുണ്ടെങ്കിൽ, ദയവായി പഴങ്ങളും നിറമുള്ള പച്ചക്കറികളും അടിച്ചുണ്ടാക്കി സ്വയം ഡിറ്റോക്‌സ് ജ്യൂസ് ഉണ്ടാക്കരുത്. നെല്ലിക്ക, ബീറ്റ്‌റൂട്ട്, ചീര പോലെ പച്ച ഇലകൾ എന്നിവയും സിട്രസ് പഴങ്ങളുമായി ചേർത്ത് ജ്യൂസുണ്ടാക്കി കുടിക്കുന്നത് പുതിയ ഫാഷനാണ്. വാട്ട്സ്ആപ്പിലേയും യൂട്യൂബിലെയും 'ഡോക്ടർമാർ' ഇത് കരൾ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.എന്നാൽ ഇത് ദയവായി അനുകരിക്കരുത്.ഇത്തരം ജ്യൂസുകൾ വൃക്കൾക്ക് ദോഷം ചെയ്യും. മാത്രവുമല്ല,രോഗം മാറാൻ ഏറെ സമയമെടുക്കുകയും ചെയ്യും.' അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇലക്കറികൾ (ഉദാ. ചീര), ചോക്കലേറ്റ്, റബർബാർബ്, ബീറ്റ്‌റൂട്ട്, ചാർഡ്, ചായ, പരിപ്പ്, ഗോതമ്പ് തവിട് എന്നിവ ഓക്‌സലേറ്റിന്റെ പ്രധാന സ്രോതസാണ്. ഇവ വിറ്റാമിൻ സി, അമിനോ ആസിഡുകൾ എന്നിവയടങ്ങിയ പഴങ്ങളുമായ ചേർക്കുമ്പോൾ വൃക്കകളിൽ ഓക്‌സലേറ്റ് പരലുകൾ രൂപപ്പെടുകയും ചെയ്യുന്നു. പഴങ്ങളും വേവിക്കാത്ത പച്ചക്കറികളുമായി കൂടുമ്പോൾ ഈ പ്രക്രിയ വർധിക്കുകയും ചെയ്യുമെന്നും ഡോക്ടർമാർപറയുന്നു. ചിലരിൽ ഡിടോക്‌സ് ജ്യൂസ് അസിഡിറ്റി, വയറിളക്കം, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകും.

TAGS :

Next Story