Quantcast

തലച്ചോറ് തിന്നുന്ന അമീബ, ഫ്‌ളോറിഡയിൽ യുവാവിന് ദാരുണാന്ത്യം; കാരണം പൈപ്പ് വെള്ളം

മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ പിന്നീട് തലച്ചോറിലേക്ക് നീങ്ങുന്നു. തുടർന്നാണ് മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-05 13:12:05.0

Published:

5 March 2023 1:05 PM GMT

amoeba, florida, health
X

തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ഫ്‌ളോറിഡയിൽ യുവാവിന് ദാരുണാന്ത്യം. പൈപ്പ് വെള്ളത്തിൽ മൂക്ക് കഴുകിയതിനെ തുടർന്നാണ് അമീബ ശരീരത്തിൽ പ്രവേശിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. സംഭവത്തെ തുടർന്ന് ജനങ്ങളോട് അണുവിമുക്തമായ വെള്ളം ഉപയോഗിക്കണമെന്നും അത്യാവശ്യഘട്ടങ്ങളിൽ പൈപ്പ് വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

മസ്തിഷ്‌കത്തെ ഭക്ഷിക്കുന്ന അമീബയായ നെഗ്ലേരിയ ഫൗലേരി ബാധിച്ചാണ് യുവാവ് മരിച്ചത്. ചൂടുകാലത്ത് ശുദ്ധജലത്തിൽ കാണപ്പെടുന്ന ഏകകോശ സൂക്ഷ്മാണുവാണ് നെഗ്ലേരിയ ഫൗലേരി. അമീബ കലർന്ന വെള്ളം ഉപയോഗിച്ച് മൂക്കും സൈനസുകളും വൃത്തിയാക്കുമ്പോഴാണ് പ്രധാനമായും ഇത് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ പിന്നീട് തലച്ചോറിലേക്ക് നീങ്ങുന്നു. തുടർന്നാണ് ഇത് മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുന്നത്. എന്നിരുന്നാലും ഇത്തരത്തിലുള്ള അണുബാധ വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

തലവേദന, പനി, ഓക്കാനം, ഛർദ്ദി, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. രോഗം ബാധിച്ചവരിൽ 97% പേരും മരണപ്പെട്ടതാാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1962 മുതൽ 2021 വരെ യുഎസിൽ 154 പേരിൽ നാല് രോഗികൾ മാത്രമാണ് രോഗബാധയെ അതിജീവിച്ചതെന്നും കണക്കുകൾ പറയുന്നു.

TAGS :

Next Story