Quantcast

എരിവിനോടാണോ പ്രിയം! പെട്ടെന്ന് പ്രായമാകും

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണവും ദോഷകരമാണ്

MediaOne Logo

Web Desk

  • Published:

    20 Feb 2023 2:36 PM GMT

എരിവിനോടാണോ പ്രിയം! പെട്ടെന്ന് പ്രായമാകും
X

ചെറിയ പ്രായത്തിൽ തന്നെ വയസാകുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയാൽ അധികമാർക്കും ഇഷ്ടപ്പെടാനിടയില്ല. മുടി നരക്കുന്നത് പോട്ടെന്ന് വെച്ചാൽ കൂടി ചർമത്തിൽ ഉണ്ടാകുന്ന ചുളിവും വരകളും അസ്വസ്ഥമാക്കാറുണ്ട്. എല്ലാ ആരോഗ്യപ്രശ്നങ്ങളെയും പോലെ ഭക്ഷണരീതി തന്നെയാണ് ഇവിടെയും കാരണം. പ്രായമാകാതെ തന്നെ വയസരാകാൻ കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

എരിവ്

എരിവ് ധാരമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടമാണോ. വറ്റൽമുളക്, പച്ചമുളക്, കാന്താരി, കുരുമുളക് തുടങ്ങിയവ ചേർന്ന ഭക്ഷണങ്ങൾ ഒരുപാട് കഴിക്കാറുണ്ടെങ്കിൽ സൂക്ഷിക്കണം. സംവേദനശേഷി ഇല്ലാത്തത് കാരണം അന്നനാളം, ആമാശയം തുടങ്ങിയ അവയവങ്ങളിൽ എരിവ് കടന്നുപോകുന്നത് അറിയില്ലെങ്കിലും ചർമത്തെ ഇത് പെട്ടെന്ന് ബാധിക്കും. എരിവുള്ള ഭക്ഷണം കാരണം രക്തക്കുഴലുകൾ വീർക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മുഖത്ത് അടയാളങ്ങൾ ഉണ്ടാക്കും.

ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന റോസേഷ്യ (മുഖത്തെ ചില രക്തക്കുഴലുകൾ വലുതായി കവിൾക്കും മൂക്കിനും ചുവപ്പ് നിറം നൽകുന്ന അവസ്ഥ) നിങ്ങൾക്കുണ്ടെങ്കിൽ പ്രത്യേകിച്ച്. അതുകൊണ്ട് ഇനി എരിവുള്ള അച്ചാറും മറ്റും കാണുമ്പോൾ നാവിൽ വെള്ളമൂറുന്നത് നിയന്ത്രിച്ചോളൂ.

മാർഗറൈൻ

വെണ്ണപോലെയുള്ള ഒരുതരം കൊഴുപ്പാണ് മാർഗറൈൻ. ഇതടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല ചർമത്തിനും ദോഷകരമാണ്. നിങ്ങൾ കഴിക്കുന്നതെല്ലാം ചർമത്തെ ബാധിക്കുന്നു. മാർഗറൈൻ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ "ചീത്ത" കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ശരീരത്തിന് വീക്കമുണ്ടാക്കുകയും ചെയ്യും. വീക്കമുണ്ടാകുന്നത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കും.

സോഡ, എനർജി ഡ്രിങ്കുകൾ

നിങ്ങൾ എത്രത്തോളം സോഡകളും എനർജി ഡ്രിങ്കുകളും കഴിക്കുന്നുവോ അത്രയും വേഗത്തിൽ നിങ്ങളുടെ ടിഷ്യൂകളിലെ കോശങ്ങൾക്ക് പ്രായം കൂടും. ഇത്തരം പാനീയങ്ങളിൽ കൂടുതൽ കലോറിയും പഞ്ചസാരയും ഉണ്ട്. ഇത് വായിലെ ബാക്ടീരിയയുമായി ചേർന്ന് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ദ്രവിപ്പിക്കുകയും ചെയ്യുന്ന ആസിഡ് രൂപപ്പെടുത്തും. കൂടാതെ, ശരീരഭാരം വർധിപ്പിക്കുക, സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയുടെ അപകടസാധ്യത കൂട്ടുകയും ചെയ്യും.

ഉപ്പ്

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണവും ദോഷകരമാണ്. ഉപ്പ് അധികമാകുമ്പോൾ, സാധാരണയേക്കാൾ കൂടുതൽ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കും. നിങ്ങളുടെ മുഖവും കൈകളും പോലെ ഉപ്പ് കുറവുള്ള നിങ്ങളുടെ ശരീരത്തിലെ സ്ഥലങ്ങളിലേക്ക് അധിക ജലം നീങ്ങും. കണ്ണും മുഖവും വീങ്ങിയത് പോലെ കാണുന്നത് ഇതുകാരണമാണ്.

ആൽക്കഹോൾ

ആൽക്കഹോൾ പൊതുവെ ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിയാമല്ലോ. മദ്യം നിർജലീകരണത്തിന് കാരണമാകും. ഇത് നിങ്ങളുടെ ചർമ്മത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. കാരണം ചർമത്തിന്റെ 63 ശതമാനവും വെള്ളമാണ്. ആൽക്കഹോൾ കഴിച്ചതിന് ശേഷം എത്ര ഗ്ലാസ് വെള്ളം കുടിച്ചാലും അത് ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കാണ് എത്തുക. ഇത് കാരണം ചർമം വരണ്ടതായി തോന്നും.

TAGS :
Next Story