Quantcast

വിറ്റാമിന്റെ കലവറ, ചിയ വിത്തുകൾ സൂപ്പറാണ്; അറിഞ്ഞു കഴിക്കാം

ധാരാളം മിനറൽസും ആന്റീ ഓക്‌സിഡന്റുകളും പ്രധാനം ചെയ്യുന്നതില്‍ ചിയവിത്തുകള്‍ മുന്നിലാണ്

MediaOne Logo

Web Desk

  • Updated:

    2023-06-02 12:13:57.0

Published:

2 Jun 2023 12:03 PM GMT

Chia Seeds, health, health news
X

ധാരാളം വിറ്റാമിനുകളും ആന്റീ ഓക്‌സിഡന്റുകളും അടങ്ങിയ ചിയവിത്തുകൾ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിനാവശ്യമായ പ്രോട്ടീൻ, ഒമേഗ3 ഫാറ്റി ആസിഡ് എന്നിവ പ്രധാനം ചെയ്യുന്നതില്‍ മുന്നിലാണ് ഇവ. ചിയവിത്തുകൾ ധാരാളമായി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ ചിയ വിത്തുകൾ കഴിക്കേണ്ട രീതിയും പ്രധാനമാണ്.

ചിയ വിത്തുകളുടെ ചില ആരോഗ്യഗുണങ്ങൾ

. വിറ്റാമിനുകളുടെ മികച്ച കലവറ

. മിനറൽസും ആന്റീ ഓക്‌സിഡന്റുകളും ധാരാളമായി പ്രധാനം ചെയ്യുന്നു.

. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

. ചിയവിത്തുകളിൽ അടങ്ങിയിരിക്കുന്ന ക്വർസെറ്റിൻ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

. ചിയ വിത്തുകളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ പ്രകാരം ചിയ വിത്തുകള്‍ ഇൻസുലിനുമായി പ്രവർത്തിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ ചിയ വിത്തുകളുടെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗുരുതരമായി ബാധിക്കാനും സാധ്യതയുണ്ട്.

. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ രക്തസമ്മർദം കുറക്കാനും ഇവ സഹായിക്കുന്നു.

. ചിയവിത്തുകളിൽ കാണപ്പെടുന്ന കഫീക് ആസിഡ് ശരീരത്തിലെ വീക്കം, കാൻസർ എന്നിവയെ പ്രതിരോധിക്കുന്നു.

. ഒരു ഔൺസ് ചിയ വിത്തുകളിൽ 39 ശതമാനം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ എളുപ്പമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

. ചിയ വിത്തുകളിൽ മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെ എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒരു ഔൺസ് വിത്തിൽ 18 ശതമാനം കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ സെലേനിയം. കോപ്പർ, അയൺ, പോസ്ഫറസ് തുടങ്ങിയ ന്യൂട്രീഷ്യൻസും ചിയ വിത്തുകളില്‍ ധാരാളമായി കാണുന്നു.

ദിവസം എത്ര ചിയ വിത്തുകൾ കഴിക്കണം?

നമ്മുടെ ദൈന്യംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ച ഒരു ഭക്ഷണമാണ് ചിയ വിത്തുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനമനുസരിച്ച് സ്ത്രീകളും പുരുഷന്മാരും പ്രതിദിനം 25 മുതല്‍ 38 ഗ്രാം വരെ നാരുകൾ കഴിക്കണം. അമിതമായ ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story