പ്രൂണ്‍സ് കഴിച്ചിട്ടുണ്ടോ? അറിയാം പ്രൂണ്‍സിന്റെ ഗുണങ്ങള്‍
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ പ്രൂണ്‍സ് ശരീരത്തിന് തിളക്കം നല്‍കാന്‍ ഏറെ സഹായകരമാണ്
ഡ്രൈഡ് ഫ്രൂഡ്‌സ് എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. നിരവധി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ പ്ലം ആണ് പ്രൂണ്‍സ് എന്നറിയപ്പെടുന്നത്. കടുത്ത നിറമാണിതിന്.
ഇതില്‍ വിറ്റാമിന്‍ എ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രൂണ്‍സിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍..
ശരീരത്തിലെ കൊഴുപ്പുകള്‍ മൂലമുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുന്നു. ദഹന സംവിധാനത്തെ നിയന്ത്രിക്കുന്ന സോര്‍ബിറ്റോളും ഇസാറ്റിനും ഇതില്‍ ധാരാളമുണ്ട്, അതിനാല്‍ മലബന്ധം വരാനുള്ള സാധ്യത കുറക്കുന്നു.
ഹൃദ്രോഗം പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനും പ്രൂണ്‍സ് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര, അസ്ഥിക്ഷതം, തിമിരം, പൊണ്ണത്തടി, കാന്‍സര്‍ തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കാന്‍ പ്രൂണ്‍സിന് കഴിവുണ്ട്. ദിവസവും പ്രൂണ്‍സ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
പ്രൂണ്‍സ് ജ്യൂസ് കഴിക്കുന്നതിലൂടെ മൂലക്കുരു നീക്കം ചെയ്യാന്‍ കഴിയും. പൊണ്ണത്തടിയുള്ളവര്‍ക്ക് തടി കുറക്കാന്‍ നല്ലൊരു മാര്‍ഗമാണ് പ്രൂണ്‍സ് ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കണ്ണിനുണ്ടാവുന്ന തിമിരത്തെ പ്രതിരോധിച്ച് കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ പ്രൂണ്‍സ് ശരീരത്തിന് തിളക്കം നല്‍കാന്‍ ഏറെ സഹായകരമാണ്.
Adjust Story Font
16