യൂറിക് ആസിഡ് കൂടിയാല്‍ ശരീരത്തിലുണ്ടാകുന്ന ലക്ഷണങ്ങള്‍
യൂറിക് ആസിഡിന്‍റെ തോത് ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നി ആണ്
ഇപ്പോൾ സന്ധിവേദനയുണ്ടെന്നു ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം.
എന്താണ് യൂറിക് ആസിഡ് (Uric Acid)?
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.
എങ്ങിനെ യൂറിക് ആസിഡ് രക്തത്തിൽ വർധിക്കുന്നു?
യൂറിക് ആസിഡിന്‍റെ തോത് ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നി ആണ്. ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡിന്‍റെ മൂന്നിൽ രണ്ടു ഭാഗം (2/3) മൂത്രത്തിലൂടെയും, മൂന്നിൽ ഒരു ഭാഗം (1/3) മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്നിക്കുണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ കൊണ്ടും, കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീനിന്‍റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തിൽ വർധിക്കാൻ കാരണമാകുന്നു.
മറ്റു കാരണങ്ങൾ
ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലം ഇതു സംഭവിക്കാം. തൈറോയ്ഡിന്‍റെ പ്രവർത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഡൈയൂറിറ്റിക്സിന്‍റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു
എന്തെല്ലാം ബുദ്ധിമുട്ടുകളാണ് യൂറിക് ആസിഡ് ശരീരത്തിൽ വർധിച്ചാൽ ഉണ്ടാകുന്നത് ?
രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പർ യൂറീസെമിയ (Hyperuricemia) എന്ന് പറയുന്നു. യൂറിക് ആസിഡിന്‍റെ അളവ് രക്തത്തിൽ വർധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റൽസ് (crystals) ഉണ്ടാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകൾ സന്ധികളിലും മറ്റും അടിഞ്ഞു കൂടുന്നു.ചില സന്ധികളിൽ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു.
Adjust Story Font
16