സാമൂഹ്യ മാധ്യമങ്ങൾ പറയുന്ന ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ടോ...?
ഒരു തരത്തിലും മുൻ പരിചയമില്ലാത്തവർ എന്ത്, എങ്ങനെ, എപ്പോൾ കഴിക്കണം എന്നതുൾപ്പെടെ എല്ലാ തരത്തിലുമുള്ള നിർദേശങ്ങൾ നൽകിയിരിക്കുന്നു
ഇന്നത്തെ കാലത്ത് എന്ത് സംശയമുണ്ടായാലും നമ്മൾ ആദ്യം സമീപിക്കുന്നത് സാമൂഹ്യമാധ്യമങ്ങളെയായിരിക്കും. അത് ആരോഗ്യത്തിന്റെ കാര്യത്തിലായാലും ശരി നിലവിലെ ട്രന്റുകളുടെ കാര്യത്തിലായാലും ശരി. സെക്കന്റുകൾക്കുള്ളിൽ ആവശ്യമുള്ള വിവരം ലഭിക്കുന്നു എന്ന് മാത്രമല്ല മറ്റുള്ളവരെ ആശ്രയിക്കേണ്ട സാഹചര്യങ്ങൾ പരമാവധി കുറക്കാനും സാമൂഹ്യമാധ്യമങ്ങൾ നമ്മളെ സഹായിക്കുന്നു. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾ പറുന്നതെല്ലാം ശരിയാണോ...? പ്രത്യേകിച്ച് ആരോഗ്യത്തിന്റെയും ഭക്ഷണക്രമത്തിന്റെയും കാര്യത്തിൽ. നിലവിലെ പഠന റിപ്പോർട്ട് അനുസരിച്ച് സാമൂഹ്യമാധ്യമങ്ങൾ നിർദേശിക്കുന്ന ഭക്ഷണക്രമം ഗുണത്തേക്കാളേറെ ദോശകരമായി ബാധിക്കുന്നതായാണ് കണ്ടെത്തൽ.
പോഷകാഹാര വിദഗ്ധരുടെയോ മറ്റാരോഗ്യ വിദഗ്ധരുടേയോ നിർദേശം ലഭിക്കാത്തവരോ ഒരു തരത്തിലുമുള്ള പരിശീലനം ലഭിക്കാത്തവരോ ആയ ആളുകളാണ് ഇന്നേറെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആര്യോഗ്യവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നത്. ഒരു തരത്തിലും മുൻ പരിചയമില്ലാത്ത ഇവർ എന്ത്, എങ്ങനെ, എപ്പോൾ കഴിക്കണം എന്നതുൾപ്പെടെ എല്ലാ നിർദേശങ്ങളും നൽകിയിരിക്കുന്നു.
എത്രത്തോളം ദോഷകരമാണ്?
. എല്ലാ ഭക്ഷണക്രമവും എല്ലാവർക്കും ആരോഗ്യകരമായിരിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ ഉപദേശം സ്വീകരിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
. ചില ഭക്ഷണക്രമങ്ങൾ നിർദേശിക്കുന്നത് നിങ്ങൾക്കു വേണ്ടിയായിരിക്കില്ല. പ്രത്യേക ബ്രാന്റിനെ പ്രോത്സാഹിപ്പിക്കാനായിരിക്കുമെന്നത് മനസ്സിലാക്കുക.
. പലരും നിർദേശിക്കുന്ന ഭക്ഷണക്രമങ്ങളിൽ ഭൂരിഭാഗവും ശാസ്ത്രീയപരമല്ലാത്തതും ശരീരത്തിനുള്ളിൽ ഉപാപചയ പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായിരിക്കും. അവസാനം ഇത് നിങ്ങളെ ചില ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്നു.
നിങ്ങളെ ബാധിച്ചേക്കാവുന്ന ജീവിതശൈലീ രോഗങ്ങൾ
. ഫാറ്റി ലിവർ
. മൈഗ്രേൻ
. വൻകുടലിനെ ബാധിക്കുന്ന ചില രോഗങ്ങൾ
. പി.സി.ഒ.ഡി
. ഹോർമോൺ അസന്തുലിതാവസ്ഥ
. വിഷാദം
. മാനസികാരോഗ്യ പ്രശ്‌നങ്ങൾ
ഇത്തരം ഉപയോഗങ്ങളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, ഫാസ്റ്റ് ഫുഡ്, മറ്റു രാസ വസ്തുക്കളുടെ ഉപയോഗം എന്നിവയും ഉൾപ്പെടുന്നു.
എന്തുകൊണ്ടാണ് ആളുകൾ ഭക്ഷണക്രമത്തിനായി സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കുന്നത്...?
സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ പ്രേക്ഷകരുമായി അടുത്തിടപഴകാനും ശാസ്ത്രീയപരമായ അറിവില്ലെങ്കിലും ചില പ്രാഥമിക അറിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ആളുകളെ സ്വാധീനിക്കാനും ശ്രമിക്കുന്നു. അവസാനം ഭക്ഷണങ്ങൾ ഗാർണിഷ് ചെയ്യുന്നതും കൂടിയായാൽ പിന്നെ ഒരു മടിയും കൂടാതെ സ്വീകരിക്കാൻ ആളുകൾ തയ്യാറാണ്. ആക്സസ് ചെയ്യാനുള്ള എളുപ്പവും അവരുടെ ഗ്ലാമറസ് പെർഫോമൻസും ചിലരെയെങ്കിലും ആക്രഷിപ്പിക്കുന്നതും വസ്തുതയാണ്.
Adjust Story Font
16