രക്തസമ്മര്‍ദ്ദം വരാതെ നോക്കാം; പക്ഷാഘാതത്തെ തടയാം
പക്ഷാഘാതം വരാനുള്ള പ്രധാന കാരണത്തിൽ ഒന്നാണ് രക്തസമ്മർദ്ദം. അതിനാല്‍ ആദ്യം നിയന്ത്രിക്കേണ്ടത് രക്തസമ്മര്‍ദ്ദത്തെയാണ്
- Published:
5 May 2021 7:00 AM GMT
നമ്മുടെ മസ്‌തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലച്ചു പോകുമ്പോൾ അവിടേക്ക് വേണ്ട രീതിയിൽ ഉള്ള ഓക്സിജനും പോഷകങ്ങളും കിട്ടാതെ വരുന്നു. ഇതുമൂലം ആ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു. ഈ ഒരു അവസ്ഥക്കാണ് സ്ട്രോക്ക് /പക്ഷാഘാതം/ മസ്‌തിഷ്കഘാതം എന്നൊക്കെ പറയുന്നത്.
ഇത് പ്രധാനമായും 2 തരത്തിലാണുള്ളത്
1. മസ്‌തിഷ്കത്തിലെ രക്തധമനിയിൽ ബ്ലോക്ക് വരുന്ന അവസ്ഥ Ischemic stroke
2. മസ്‌തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടിപ്പോകുന്ന അവസ്ഥ - Hemorrhagic സ്ട്രോക്ക്.
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും ഓരോ പ്രവർത്തികൾ ചെയ്യുന്നു. ഹൃദയം, രക്‌തം പമ്പിൽ ചെയ്തു തരുന്നു. ലിവർ, കിഡ്നി രക്തം ഫിൽറ്റർ ചെയ്യുന്നു. എന്നാൽ നമ്മുടെ തലച്ചോർ പല പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടുതന്നെ പക്ഷാഘാതം പോലെയുള്ള അസുഖങ്ങൾ വരാതിരിക്കാൻ സൂക്ഷിക്കണം.
പക്ഷാഘാതം വരാനുള്ള പ്രധാന കാരണത്തിൽ ഒന്നാണ് രക്തസമ്മർദ്ദം / ഹൈപ്പർ ടെൻഷൻ.
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനിയുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന സമ്മർദ്ദമാണ് രക്തസമ്മർദ്ദം. ഇതിന്‍റെ നോർമൽ അളവ് 120/80 mmhg ആണ്. പ്രായം കൂടുന്നതിനനുസരിച്ചു ഇതിന്‍റെ അളവ് കൂടും.140/ 90mmhg. ഇതിലും കൂടുകയാണെങ്കിൽ അവർക്കു ഹൈപ്പർ ടെൻഷൻ ആകും. ഇതൊരു സൈലന്‍റ് കില്ലർ ആണെന്നാണ് നിഗമനം.
രക്തസമ്മര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാം?
ഭക്ഷണം നിയന്ത്രിക്കണം. അതായത് പ്രധാനമായും ഉപ്പിന്‍റെ അളവ് കുറക്കണം. പപ്പടം, ഉണക്കമീൻ എന്നിവ പൂര്‍ണമായും ഒഴിവാക്കണം.
നന്നായി വെള്ളം കുടിക്കണം
ദിവസവും വ്യായാമം ചെയ്യണം
മദ്യം പൂര്‍ണമായും ഒഴിവാക്കുക.
സ്‌ട്രെസ് കുറയ്ക്കുക
മനസ്സിനും ശരീരത്തിനും സന്തോഷം നൽകുന്ന കാര്യം ചെയ്യുക.
ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ അസിസ്റ്റന്‍റ് ഫിസിഷ്യയാണ് ലേഖിക
Adjust Story Font
16