Quantcast

ശരീരഭാരം കുറയ്ക്കണോ? ഉറക്കം മുഖ്യം

ഉറക്കമില്ലായ്മ ശരീരഭാരം കൂടാന്‍ കാരണമാകുന്നുവെന്ന് പഠനങ്ങള്‍

MediaOne Logo

Web Desk

  • Published:

    20 Sep 2022 11:39 AM GMT

ശരീരഭാരം കുറയ്ക്കണോ? ഉറക്കം മുഖ്യം
X

നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തിൽ ഉറക്കത്തിന് സുപ്രധാന പങ്കുണ്ട്. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഉറക്കമില്ലായ്മ കാരണമാകും. പക്ഷേ ഉറക്കത്തിനും ശരീരഭാരത്തിനും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഉറക്കമില്ലായ്മ ശരീരഭാരം കൂടാനും അമിതവണ്ണത്തിനും കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ , കംപ്യൂട്ടർ , ടെലിവിഷൻ എന്നിവ ഓഫാക്കുകയും ഉറക്കത്തിന് സമയക്രമമുണ്ടാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡയറ്റിലൂടെ ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർ നല്ല ഉറക്കം കിട്ടാതെ വരുന്നതോടെ ലക്ഷ്യത്തിലെത്താതെ പരാജയപ്പെടുന്നു. ആഴ്ചയിൽ രണ്ടു പ്രാവശ്യമുള്ള നല്ല ശാരീരികാധ്വാനം നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

ഊർജക്കുറവും ഉറക്കക്കുറവും ക്ഷീണവും കഫീനും ഷുഗറുമെല്ലാം ശരീരഭാരം കൂട്ടുന്നു. ഗ്രെലിൻ- ലെപ്റ്റിൻ എന്നീ രണ്ടു ഹോർമോണുകളാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. എപ്പോൾ ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്ന ഹോർമോണാണ് ഗ്രെലിൻ. ഉറക്കം കുറയുമ്പോൾ കൂടുതൽ ഗ്രെലിൻ ഉണ്ടാകും. ഭക്ഷണം കഴിക്കുന്നത് നിർത്താൻ തീരുമാനിക്കുന്ന ഹോർമോണാണ് ലെപ്റ്റിൻ. ഉറക്കം കുറയുമ്പോൾ ലെപ്റ്റിൻ കുറയും. സമയക്രമമില്ലാത്ത ഉറക്കം വിശപ്പ് ഉണ്ടാക്കുന്നു. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള കലോറി കൂടിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തോന്നും.

കോർട്ടിസോൾ അല്ലെങ്കിൽ സ്ട്രെസ് ഹോർമോണാണ് ഉറക്കക്കുറവ് മൂലം ശരീരഭാരം വർധിക്കുന്നതിനുള്ള മറ്റൊരു കാരണം. രാത്രി എപ്പോൾ ഉറങ്ങണമെന്നും രാവിലെ എപ്പോൾ ഉണരണമെന്നും കോർട്ടിസോൾ തീരുമാനിക്കുന്നു. പൊതുവെ പകൽ സമയത്ത് ഇതിന്റെ അളവ് കുറയുകയും രാത്രി സമയത്ത് അളവ് കൂടുകയും ചെയ്യുന്നു. എന്നാല്‍ നമുക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുമ്പോള്‍ പകൽ സമയത്ത് കോർട്ടിസോളിന്റെ അളവ് കുറയുന്നില്ല.

ശരീരഭാരം കുറക്കാൻ 7 മുതൽ 8 മണിക്കൂർ വരെയാണ് ഉറങ്ങേണ്ടത്. ഇത് ശരീരത്തിന്റെ ഊർജം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും തിന്നാൻ തോന്നുന്നത് എല്ലാവർക്കുമുള്ള പ്രശ്നമാണ്. നേരത്തെ ഉറങ്ങിയാല്‍ ജങ്ക് ഫുഡ്, കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കാം.

നല്ല ഉറക്കത്തിനുള്ള നല്ല ശീലങ്ങള്‍

ദിവസവും വ്യായാമം ചെയ്യുക

ഉറങ്ങുന്നതിനു 2 -3 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക

മെഡിറ്റേഷന്‍ പോലുള്ള റിലാക്സിങ് ടെക്നിക്കുകള്‍ ശീലമാക്കുക

കിടക്കാന്‍ പോകും മുന്‍പ് കാപ്പി കുടിക്കുന്നത് ഒഴിവാക്കുക

മദ്യപാനവും പുകവലിയും ഒഴിവാക്കുക

ഉറങ്ങുന്ന സമയം കൃത്യമായി തീരുമാനിക്കുക

TAGS :

Next Story